ഭര്‍തൃമതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത 21 കേസുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനഘട്ടത്തില്‍; ഒരു കേസില്‍ കുറ്റപത്രം നല്‍കി

ബേക്കല്‍: ഉദുമയിലെ ഭര്‍തൃമതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത 21 കേസുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനഘട്ടത്തില്‍. ഉദുമ സ്വദേശിനി നല്‍കിയ പരാതികളില്‍ ബേക്കല്‍ പൊലീസ് 20 കേസുകളും കാസര്‍കോട് ടൗണ്‍ പൊലീസ് ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഒരു കേസില്‍ ക്രൈംബ്രാഞ്ച് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2017 മുതല്‍ വിവിധ കാലയളവുകളിലായി 21 പേര്‍ തന്നെ വിവിധ സ്ഥലങ്ങളില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ […]

ബേക്കല്‍: ഉദുമയിലെ ഭര്‍തൃമതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത 21 കേസുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനഘട്ടത്തില്‍. ഉദുമ സ്വദേശിനി നല്‍കിയ പരാതികളില്‍ ബേക്കല്‍ പൊലീസ് 20 കേസുകളും കാസര്‍കോട് ടൗണ്‍ പൊലീസ് ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഒരു കേസില്‍ ക്രൈംബ്രാഞ്ച് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2017 മുതല്‍ വിവിധ കാലയളവുകളിലായി 21 പേര്‍ തന്നെ വിവിധ സ്ഥലങ്ങളില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് യുവതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. ബേക്കല്‍ സ്വദേശിയായ യുവാവിനെ പീഡനത്തിനിരയായ യുവതിയും ഭര്‍ത്താവുമുള്‍പ്പെടെയുള്ള സംഘം ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തോടെയാണ് പീഡനവിവരം പുറത്തുവന്നത്. യുവാവിനെ അക്രമിച്ച സംഭവത്തില്‍ യുവതി അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിനുശേഷമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. 21 പേര്‍ തന്നെ ബലാത്സംഗത്തിനിരയാക്കിയെന്ന യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയും 20 പേര്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു. ഒരു പരാതി കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ അങ്ങോട്ട് കൈമാറുകയാണുണ്ടായത്. യുവതി തുടരെ തുടരെ കൂടുതല്‍ പേര്‍ക്കെതിരെ പരാതി നല്‍കിയതും പരാതിക്കാരിയുടെ മൊഴിയല്ലാതെ മറ്റ് തെളിവുകള്‍ ഇല്ലാതിരുന്നതും പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.

Related Articles
Next Story
Share it