കെ. സുരേന്ദ്രനെതിരായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; വി.വി. രമേശന്റെ മൊഴിയെടുത്തു

ബദിയടുക്ക: ബി.എസ്.പി സ്ഥാനാര്‍ത്ഥി സുന്ദരയെ കൈക്കൂലി നല്‍കി തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറ്റി എന്ന ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനെതിരായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. എ. സതീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. കൈക്കൂലി സംബന്ധിച്ച് ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി രമേശനില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തി. അതേ സമയം സുന്ദരയുടെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുഴുവന്‍ സമയവും മൂന്ന് പൊലീസുകാരാണ് കാവല്‍ […]

ബദിയടുക്ക: ബി.എസ്.പി സ്ഥാനാര്‍ത്ഥി സുന്ദരയെ കൈക്കൂലി നല്‍കി തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറ്റി എന്ന ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനെതിരായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. എ. സതീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
കൈക്കൂലി സംബന്ധിച്ച് ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി രമേശനില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തി. അതേ സമയം സുന്ദരയുടെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുഴുവന്‍ സമയവും മൂന്ന് പൊലീസുകാരാണ് കാവല്‍ നില്‍ക്കുന്നത്.
ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി. അതിനിടെ കെ. സുരേന്ദ്രനെ ബി.ജെ.പി ദേശീയ നേതൃത്വം ഇന്ന് ഡല്‍ഹിയിലേക്ക് ചര്‍ച്ചക്ക് വിളിപ്പിച്ചിട്ടുണ്ട്. സുന്ദരയുടെ കൈക്കൂലി ആരോപണത്തിന് പുറമെ മൂന്നരക്കോടി രൂപയുടെ കുഴല്‍പ്പണ ഇടപാട്, സി.കെ ജാനുവിന് പണം നല്‍കി തുടങ്ങിയ ആരോപണങ്ങളും സുരേന്ദ്രനെതിരായിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കേന്ദ്രനേതൃത്വം സുരേന്ദ്രനുമായി ചര്‍ച്ച ചെയ്യും.

Related Articles
Next Story
Share it