കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്ന ഐ ഫോണ്‍ സ്വന്തമായി വാങ്ങിയതെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മറ്റൊരു വാദം കൂടി പൊളിച്ചടുക്കി ക്രൈബ്രാഞ്ചിന്റെ അന്വേഷണ റിപോര്‍ട്ട്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്ന ഐ ഫോണ്‍ സ്വന്തമായി വാങ്ങിയതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സന്തോഷ് ഈപ്പന്‍ യുഎഇ നാഷണല്‍ ഡേ യ്ക്ക് കൊടുക്കാന്‍ സ്വപ്നയ്ക്ക് വാങ്ങിനല്‍കിയ ഫോണുകളില്‍ ഒന്നാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നതെന്ന ഇ.ഡിയുടെ വാദം ഇതോടെ പൊളിഞ്ഞു. വിനോദിനിയുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടന്നത്. കവടിയാറിലെ കടയില്‍ നിന്നാണ് വിനോദിനിയുടെ ഫോണ്‍ വാങ്ങിയത്. കവടിയാറിലെ കടയുടമ ഫോണ്‍ […]

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മറ്റൊരു വാദം കൂടി പൊളിച്ചടുക്കി ക്രൈബ്രാഞ്ചിന്റെ അന്വേഷണ റിപോര്‍ട്ട്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്ന ഐ ഫോണ്‍ സ്വന്തമായി വാങ്ങിയതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സന്തോഷ് ഈപ്പന്‍ യുഎഇ നാഷണല്‍ ഡേ യ്ക്ക് കൊടുക്കാന്‍ സ്വപ്നയ്ക്ക് വാങ്ങിനല്‍കിയ ഫോണുകളില്‍ ഒന്നാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നതെന്ന ഇ.ഡിയുടെ വാദം ഇതോടെ പൊളിഞ്ഞു. വിനോദിനിയുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടന്നത്.
കവടിയാറിലെ കടയില്‍ നിന്നാണ് വിനോദിനിയുടെ ഫോണ്‍ വാങ്ങിയത്. കവടിയാറിലെ കടയുടമ ഫോണ്‍ വാങ്ങിയത് സ്‌പെന്‍സര്‍ ജംഗ്ഷനിലെ കടയില്‍ നിന്നാണ്. ഇതേ കടയില്‍ നിന്നാണ് സന്തോഷ് ഈപ്പനും ഐ ഫോണ്‍ വാങ്ങിയത്. ഈ ആശയക്കുഴപ്പം മുതലെടുത്താണ് കേന്ദ്ര ഏജന്‍സികള്‍ വ്യാജപ്രചാരണം അഴിച്ചുവിട്ടതെന്നാണ് വിവരം. രണ്ടു ഫോണുകളുടെയും ഐഎംഇഐ നമ്പര്‍ കസ്റ്റംസ് വാങ്ങിയിരുന്നു.
ഏതാണ് സ്റ്റാച്യുവിലെ ഫോണ്‍ കടയിലേക്ക് കൈമാറിയതെന്ന് ധാരണ ഇല്ലാത്തതിനാല്‍ അന്ന് വിറ്റ രണ്ട് ഫോണിന്റേയും വിശദവിവരങ്ങള്‍ സ്‌പെന്‍സര്‍ ജംഗ്ഷനിലെ കടയുടമ സ്റ്റാച്യുവിലെ ഫോണ്‍ ഉടമയ്ക്ക് കൈമാറുകയായിരുന്നു. ഇത് ഉപയോഗിച്ചാണ് കേന്ദ്ര ഏജന്‍സി തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയതും തെറ്റായ പ്രാചരണങ്ങള്‍ ഉയര്‍ത്തിയതെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.