രണ്ടു ടേം തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് ഇളവു നല്‍കേണ്ടതില്ലെന്ന് സിപിഎം; തീരുമാനം നടപ്പായാല്‍ 5 മന്ത്രിമാരും 23 സിറ്റിംഗ് എംഎല്‍മാരും പടിക്കുപുറത്താകും
തിരുവനന്തപുരം: സിപിഎമ്മിന്റെ പുതിയ തീരുമാനം നടപ്പായാല്‍ അഞ്ച് മന്ത്രിമാര്‍ക്കും 23 സിറ്റിംഗ് എംഎല്‍മാര്‍ക്കും ഇത്തവണ മത്സരിക്കാനാവില്ല. രണ്ടു ടേം തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് ഇളവു നല്‍കേണ്ടെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ഈ തീരുമാനം നടപ്പാകുന്നതോടെ മന്തിമാരായ ഡോ. തോമസ് ഐസക്, ജി.സുധാകരന്‍, എ.കെ.ബാലന്‍, ഇ.പി. ജയരാജന്‍, സി. രവീന്ദ്രനാഥ് എന്നിവര്‍ക്കും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മത്സരിക്കാനാവില്ല. സുരേഷ് കുറുപ്പ്, ഐഷ പോറ്റി, ടി.വി. രാജേഷ്, ജയിംസ് മാത്യു, സി. കൃഷ്ണന്‍, എസ്. ശര്‍മ, രാജു ഏബ്രാഹം, എ.പ്രദീപ് കുമാര്‍, […]

തിരുവനന്തപുരം: സിപിഎമ്മിന്റെ പുതിയ തീരുമാനം നടപ്പായാല്‍ അഞ്ച് മന്ത്രിമാര്‍ക്കും 23 സിറ്റിംഗ് എംഎല്‍മാര്‍ക്കും ഇത്തവണ മത്സരിക്കാനാവില്ല. രണ്ടു ടേം തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് ഇളവു നല്‍കേണ്ടെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ഈ തീരുമാനം നടപ്പാകുന്നതോടെ മന്തിമാരായ ഡോ. തോമസ് ഐസക്, ജി.സുധാകരന്‍, എ.കെ.ബാലന്‍, ഇ.പി. ജയരാജന്‍, സി. രവീന്ദ്രനാഥ് എന്നിവര്‍ക്കും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മത്സരിക്കാനാവില്ല.
സുരേഷ് കുറുപ്പ്, ഐഷ പോറ്റി, ടി.വി. രാജേഷ്, ജയിംസ് മാത്യു, സി. കൃഷ്ണന്‍, എസ്. ശര്‍മ, രാജു ഏബ്രാഹം, എ.പ്രദീപ് കുമാര്‍, എസ്. രാജേന്ദ്രന്‍ തുടങ്ങിയ എംഎല്‍എമാര്‍ക്കും സീറ്റുണ്ടാവില്ല. കടകംപള്ളി സുരേന്ദ്രന്‍, കെ കെ ഷൈലജ, ജെ മേഴ്‌സിക്കുട്ടിയമ്മ, എ സി മൊയ്തീന്‍, ടി പി രാമകൃഷ്ണന്‍, എം എം മണി, കെ ടി ജലീല്‍ എന്നിവരായിരിക്കും മത്സരിക്കുന്ന നിലവിലെ മന്ത്രിമാര്‍. ജലീല്‍ കഴിഞ്ഞ മൂന്ന് തവണ മത്സരിച്ചിരുന്നെങ്കിലും സിപിഎം സ്വതന്ത്രനായതിനാല്‍ ടേം നിബന്ധന ബാധകമാവില്ല.
സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് എം.വി.ഗോവിന്ദനും കെ.എന്‍.ബാലഗോപാലും മത്സരിക്കും. പീഡന വിവാദങ്ങളില്‍ പെട്ട പി.കെ.ശശിക്കു ഷൊര്‍ണൂരില്‍ സീറ്റില്ല. ശനി, ഞായര്‍ ദിവസങ്ങളായി ചേരുന്ന ജില്ലാ കമ്മിറ്റികള്‍ പട്ടിക സംബന്ധിച്ച് ചര്‍ച്ച ചെയ്യും. എട്ടിന് അന്തിമ പട്ടിക പുറത്തിറക്കും. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചും ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചു തീരുമാനമായിട്ടില്ല. പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെട്ട ചില സ്ഥാനാര്‍ഥികള്‍ ജില്ലാ കമ്മിറ്റികളിലെ ചര്‍ച്ചയ്ക്കുശേഷം മാറാനിടയുണ്ട്.