സി.പി.എം കുമ്പള ലോക്കല്‍ കമ്മിറ്റിയുടെ സ്‌നേഹവീട് കൈമാറി

കുമ്പള: 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സി.പി.എം കുമ്പള ലോക്കല്‍ കമ്മിറ്റി മൊഗ്രാലിലെ നാസര്‍-ബീഫാത്തിമ ദമ്പതികളുടെ കുടുംബത്തിന് വീട് വെച്ച് നല്‍കി. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ വീടിന്റെ താക്കോല്‍ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗം കൃഷ്ണ ചെട്ടിയാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി രമേശന്‍, ജില്ലാ കമ്മിറ്റി അംഗം പി രഘുദേവന്‍ മാസ്റ്റര്‍, ഏരിയ സെക്രട്ടറി സി.എ സുബൈര്‍, ഏരിയ […]

കുമ്പള: 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സി.പി.എം കുമ്പള ലോക്കല്‍ കമ്മിറ്റി മൊഗ്രാലിലെ നാസര്‍-ബീഫാത്തിമ ദമ്പതികളുടെ കുടുംബത്തിന് വീട് വെച്ച് നല്‍കി. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ വീടിന്റെ താക്കോല്‍ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗം കൃഷ്ണ ചെട്ടിയാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി രമേശന്‍, ജില്ലാ കമ്മിറ്റി അംഗം പി രഘുദേവന്‍ മാസ്റ്റര്‍, ഏരിയ സെക്രട്ടറി സി.എ സുബൈര്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ സിന്ദു എം.ജി, നാസറുദ്ദീന്‍ മലങ്കര, ഐ.എന്‍.എല്‍ നേതാവ് താജുദ്ദീന്‍ മൊഗ്രാല്‍ സംസാരിച്ചു. കുമ്പള ലോക്കല്‍ സെക്രട്ടറി വി രമേശന്‍ സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it