സി.പി.എമ്മില്‍ കലഹം അടങ്ങുന്നില്ല

പാലക്കാട്: സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി സി.പി.എമ്മില്‍ ഉടലെടുത്ത തര്‍ക്കങ്ങള്‍ അടങ്ങുന്നില്ല. പി. ജയരാജന്‍, മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരന്‍ തുടങ്ങിയവരെ സ്ഥാനാര്‍ത്ഥിയാക്കാത്തതിനെതിരെ പാര്‍ട്ടിയില്‍ ചിലര്‍ ഉയര്‍ത്തിയ കലാപക്കൊടിക്ക് പിന്നാലെ പാലക്കാട് ജില്ലയിലെ തരൂരില്‍ മന്ത്രി എ.കെ. ബാലന്റെ ഭാര്യ പി.കെ. ജമീലയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കുടുംബവാഴ്ച അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രിയോടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പൊന്നുകുട്ടനെ തരൂരില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ജമീലക്കെതിരായ പോസ്റ്ററുകളോട് ക്ഷുഭിതനായാണ് മന്ത്രി എ.കെ. […]

പാലക്കാട്: സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി സി.പി.എമ്മില്‍ ഉടലെടുത്ത തര്‍ക്കങ്ങള്‍ അടങ്ങുന്നില്ല. പി. ജയരാജന്‍, മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരന്‍ തുടങ്ങിയവരെ സ്ഥാനാര്‍ത്ഥിയാക്കാത്തതിനെതിരെ പാര്‍ട്ടിയില്‍ ചിലര്‍ ഉയര്‍ത്തിയ കലാപക്കൊടിക്ക് പിന്നാലെ പാലക്കാട് ജില്ലയിലെ തരൂരില്‍ മന്ത്രി എ.കെ. ബാലന്റെ ഭാര്യ പി.കെ. ജമീലയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
കുടുംബവാഴ്ച അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രിയോടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പൊന്നുകുട്ടനെ തരൂരില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ജമീലക്കെതിരായ പോസ്റ്ററുകളോട് ക്ഷുഭിതനായാണ് മന്ത്രി എ.കെ. ബാലന്‍ പ്രതികരിച്ചത്. ഇരുട്ടിന്റെ സന്തതികളാണ് പോസ്റ്ററുകള്‍ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
'സേവ് സി.പി.എം. ഫോറം ഇന്നും ഇന്നലെയുമായി ഉണ്ടായതല്ല. തിരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ ഇവര്‍ രംഗത്തു വരുന്നതിന്റെ ഉദ്ദേശം ഞങ്ങള്‍ക്കറിയാം. എന്റെയും കുടുംബത്തിന്റെയും ചരിത്രം എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. ഞങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്. ഇത്തവണ ഇടത് സ്ഥാനാര്‍ത്ഥി ചരിത്ര വിജയം നേടും.'-ബാലന്‍ പറഞ്ഞു.

Related Articles
Next Story
Share it