ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ സിപിഎം പ്രതിനിധി സംഘത്തിന് അനുമതി നിഷേധിച്ചു

കൊച്ചി: അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ മൂലം കലുഷിതമായ ലക്ഷദ്വീപിലെ സാഹചര്യം പരിശാധിക്കാനുള്ള സിപിഎം പ്രതിനിധി സംഘത്തിന് സന്ദര്‍ശന അനുമതി നിഷേധിച്ചു. വി. ശിവദാസന്‍, എ എം ആരിഫ് എന്നിവരടങ്ങിയ സംഘത്തിനാണ് ലക്ഷദ്വീപ് ഭരണകൂടം അനുമതി നിഷേധിച്ചത്. യാത്ര ഏതുവിധേനെയും മുടക്കാന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ആദ്യം മുതലേ ശ്രമിച്ചുകൊണ്ടിരുക്കയായിരുന്നുവെന്ന് എളമരം കരീം എംപി ആരോപിച്ചു. ഫലത്തില്‍ എംപിമാരുടെ സന്ദര്‍ശനം മുടക്കുക എന്ന ഉദ്ദേശം തന്നെയാണ് പ്രഫുല്‍ പട്ടേല്‍ എന്ന അഡ്മിനിസ്‌ട്രേറ്ററും ഭരണകൂടവും നടപ്പിലാക്കുന്നത്. ഈ നടപടിയില്‍ അതിയായ പ്രതിഷേധം രേഖപ്പെടുത്തുന്നു. […]

കൊച്ചി: അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ മൂലം കലുഷിതമായ ലക്ഷദ്വീപിലെ സാഹചര്യം പരിശാധിക്കാനുള്ള സിപിഎം പ്രതിനിധി സംഘത്തിന് സന്ദര്‍ശന അനുമതി നിഷേധിച്ചു. വി. ശിവദാസന്‍, എ എം ആരിഫ് എന്നിവരടങ്ങിയ സംഘത്തിനാണ് ലക്ഷദ്വീപ് ഭരണകൂടം അനുമതി നിഷേധിച്ചത്.

യാത്ര ഏതുവിധേനെയും മുടക്കാന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ആദ്യം മുതലേ ശ്രമിച്ചുകൊണ്ടിരുക്കയായിരുന്നുവെന്ന് എളമരം കരീം എംപി ആരോപിച്ചു. ഫലത്തില്‍ എംപിമാരുടെ സന്ദര്‍ശനം മുടക്കുക എന്ന ഉദ്ദേശം തന്നെയാണ് പ്രഫുല്‍ പട്ടേല്‍ എന്ന അഡ്മിനിസ്‌ട്രേറ്ററും ഭരണകൂടവും നടപ്പിലാക്കുന്നത്. ഈ നടപടിയില്‍ അതിയായ പ്രതിഷേധം രേഖപ്പെടുത്തുന്നു. എത്രയും വേഗം ദ്വീപ് നേരിട്ട് സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനാവശ്യമായ ശ്രമങ്ങള്‍ ഞങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ദ്വീപില്‍ ഇപ്പോള്‍ എന്ത് നടക്കുന്നു എന്ന് പുറംലോകം അറിയുന്നതിനെ അവര്‍ ഭയപ്പെടുന്നു. കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിട കുത്തകകള്‍ക്കും തങ്ങളുടെ കച്ചവട താല്പര്യങ്ങള്‍ക്കായി ദ്വീപിനെ യഥേഷ്ടം ഉപയോഗപ്പെടുത്താന്‍ വഴിയൊരുക്കുന്നതാണ് അവിടെ നടപ്പിലാക്കുന്ന ഓരോ പരിഷ്‌കാരങ്ങളും. ഇതിനെതിരെ ശക്തമായി പോരാടുന്ന ദ്വീപ് നിവാസികളെ ഭയപ്പെടുത്തി തങ്ങളുടെ വരുതിയിലാക്കാനാണ് ശ്രമം. ഇത്തരം നടപടികള്‍ക്കെതിരെ രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും വിശിഷ്യാ കേരളത്തില്‍ നിന്നും ഉയര്‍ന്ന വന്‍ ജനകീയ പ്രതിഷേധം സംഘപരിവാരത്തെ പ്രതിരോധത്തിലാക്കുന്നുണ്ടെന്നും എളമരം കരീം പറഞ്ഞു.

കേന്ദ്ര ഇടപെടലിനെതിരെ ദ്വീപില്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയിരിക്കുകയാണ് ദ്വീപ് നിവാസികള്‍. പരിഷ്‌കാരങ്ങളെ പിന്തുണച്ച ജില്ലാ കലക്ടറുടെ കോലം കത്തിച്ചിരുന്നു. ഈ സംഭവത്തില്‍ നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ട്.

Related Articles
Next Story
Share it