കോവിഡ് വാക്സിന്‍ 16ന് ജില്ലയില്‍ 9 കേന്ദ്രങ്ങളില്‍ വെച്ച് നല്‍കും

കാസര്‍കോട്: ജില്ലയില്‍ ജനുവരി 16ന്ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 9 കേന്ദ്രങ്ങളില്‍ വെച്ചു കോവിഡ്-19 വാക്സിന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. രാംദാസ് എ.വി അറിയിച്ചു. കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ്, കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി, കാസര്‍കോട് ജനറല്‍ ആസ്പത്രി, നീലേശ്വരം, പനത്തടി, മംഗല്‍പ്പാടി, ബേഡഡുക്ക താലൂക്ക് ആസ്പത്രികള്‍, പെരിയ സി.എച്ച്.സി, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ഒന്നാം ഘട്ടത്തിലെ കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍. രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നതിനായി ഈ 9 കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ജില്ലയില്‍ […]

കാസര്‍കോട്: ജില്ലയില്‍ ജനുവരി 16ന്ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 9 കേന്ദ്രങ്ങളില്‍ വെച്ചു കോവിഡ്-19 വാക്സിന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. രാംദാസ് എ.വി അറിയിച്ചു. കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ്, കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി, കാസര്‍കോട് ജനറല്‍ ആസ്പത്രി, നീലേശ്വരം, പനത്തടി, മംഗല്‍പ്പാടി, ബേഡഡുക്ക താലൂക്ക് ആസ്പത്രികള്‍, പെരിയ സി.എച്ച്.സി, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ഒന്നാം ഘട്ടത്തിലെ കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍.
രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നതിനായി ഈ 9 കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ജില്ലയില്‍ 58 വാക്സിന്‍ കേന്ദ്രങ്ങളും മൂന്നാം ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി ജില്ലയില്‍ 329 കേന്ദ്രങ്ങളുംകണ്ടത്തിയിട്ടുണ്ട്.
ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ നല്‍കുന്നതിനുള്ളവാക്സിന്‍ 14ന്ലഭ്യമാകും. ഓരോ കേന്ദ്രങ്ങളിലും 4 വാക്സിനേഷന്‍ ഓഫീസര്‍മാരും 3 വാക്സിനേറ്റര്‍മാരും ഉണ്ടാകും. കൂടാതെ രണ്ട്ഷിഫ്റ്റുകളിലായി രണ്ട് ഡോക്ടര്‍മാരെയും നിയമിച്ചിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകിട്ട്5 മണി വരെയാണ്വാക്സിന്‍ നല്‍കുക. ജില്ലയിലെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ജില്ലയില്‍ കോവിഡ്-19 വാക്സിന്‍ നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍അവലോകനം ചെയ്യുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുമായിജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) നേതൃത്വത്തില്‍ ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, ആരോഗ്യ വകുപ്പിലെ ജില്ലാതല ഓഫീസര്‍മാര്‍ എന്നിവരുടെ യോഗം ചേര്‍ന്നു.

Related Articles
Next Story
Share it