കോവിഡ് ബോധവല്‍ക്കരണ ഹ്രസ്വ ചിത്രം ശ്രദ്ധേയമാവുന്നു

കാസര്‍കോട്: ദി എന്‍ഡ് ഓഫ് റിമൈഡര്‍ എന്ന കോവിഡ് ബോധവത്ക്കരണ ഹ്രസ്വ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. 5 ദിവസം കൊണ്ട് യൂട്യൂബില്‍ 15,000ലേറെ പേരാണ് കണ്ടത്. വാട്ട്‌സാപ്പ്, ഫെയ്‌സ് ബുക്ക്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം എന്നിവയില്‍കൂടി ചിത്രം കണ്ടവര്‍ ഒരു ലക്ഷത്തോളം വരും. യുവതയെ ലക്ഷ്യമിട്ട് നിര്‍മ്മിച്ച ഈ ചിത്രം യുവാക്കള്‍ സ്വീകരിച്ച് പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. കോവിഡ് വ്യാപനവും മരണവും കുറച്ച് കൊണ്ടുവരിക എന്നതാണ് ചിത്രം ലക്ഷ്യമിടുന്നത്. രാഷ്ടീയ, സാമൂഹ്യ, ആരോഗ്യ രംഗത്തുള്ള പ്രമുഖര്‍ ചിത്രത്തെ കുറിച്ച് […]

കാസര്‍കോട്: ദി എന്‍ഡ് ഓഫ് റിമൈഡര്‍ എന്ന കോവിഡ് ബോധവത്ക്കരണ ഹ്രസ്വ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. 5 ദിവസം കൊണ്ട് യൂട്യൂബില്‍ 15,000ലേറെ പേരാണ് കണ്ടത്. വാട്ട്‌സാപ്പ്, ഫെയ്‌സ് ബുക്ക്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം എന്നിവയില്‍കൂടി ചിത്രം കണ്ടവര്‍ ഒരു ലക്ഷത്തോളം വരും. യുവതയെ ലക്ഷ്യമിട്ട് നിര്‍മ്മിച്ച ഈ ചിത്രം യുവാക്കള്‍ സ്വീകരിച്ച് പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. കോവിഡ് വ്യാപനവും മരണവും കുറച്ച് കൊണ്ടുവരിക എന്നതാണ് ചിത്രം ലക്ഷ്യമിടുന്നത്. രാഷ്ടീയ, സാമൂഹ്യ, ആരോഗ്യ രംഗത്തുള്ള പ്രമുഖര്‍ ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഫരിസ്ത ക്രിയേഷന്‍സിന്റെ ബാനറില്‍ ടീം ബഹ്‌റൈന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചെങ്കള ഏഴാം വാര്‍ഡ് ജാഗ്രത സമിതി, ആരോഗ്യ പ്രവര്‍ത്തകര്‍, പൈക്കയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ എന്നിവര്‍ ചിത്രനിര്‍മ്മാണത്തിന് നേതൃത്വം നല്‍കി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മൃതദേഹം സംസ്‌ക്കരിക്കുന്ന വിധവും വിവാഹം പോലുള്ള ചടങ്ങുകള്‍ നടത്തുമ്പോഴുള്ള മുന്‍കരുതലുകളും ചിത്രത്തില്‍ വിവരിക്കുന്നുണ്ട്. കുമ്പള ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ബി.അഷ്‌റഫ്, ചെങ്കള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ്ജ് കെ.എസ്. രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹാസിഫ് സുലൈമാന്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് ആശാമോള്‍ എന്നിവര്‍ ആരോഗ്യ പ്രവര്‍ത്തകരായി അഭിനയിക്കുന്നു.

Related Articles
Next Story
Share it