മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രദീപ് കോട്ടത്തലയുടെ ജാമ്യാപേക്ഷയില്‍ കോടതി വാദം കേട്ടു, ചൊവ്വാഴ്ച വിധി പറയും

കാഞ്ഞങ്ങാട്: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതി പ്രദീപ് കോട്ടത്തലയുടെ ജാമ്യാപേക്ഷയില്‍ കോടതി വാദം കേട്ടു. പ്രോസിക്യൂഷന്റെയും പ്രതിഭാഗം അഭിഭാഷകന്റെയും വാദം കേട്ട ശേഷം വിധി പറയാനായി കേസ് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു. ജാമ്യഹരജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. പൊലീസും ജാമ്യാപേക്ഷക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രദീപിന് കേസുമായി ബന്ധമുണ്ടെന്ന് ഉറപ്പിക്കാവുന്ന പ്രധാനതെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു. നാലുദിവസം കസ്റ്റഡിയില്‍ ലഭിച്ച പ്രദീപിനെ ഞായറാഴ്ച വൈകിട്ടോടെയാണ് ക്രൈംബ്രാഞ്ച് […]

കാഞ്ഞങ്ങാട്: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതി പ്രദീപ് കോട്ടത്തലയുടെ ജാമ്യാപേക്ഷയില്‍ കോടതി വാദം കേട്ടു. പ്രോസിക്യൂഷന്റെയും പ്രതിഭാഗം അഭിഭാഷകന്റെയും വാദം കേട്ട ശേഷം വിധി പറയാനായി കേസ് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു. ജാമ്യഹരജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. പൊലീസും ജാമ്യാപേക്ഷക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രദീപിന് കേസുമായി ബന്ധമുണ്ടെന്ന് ഉറപ്പിക്കാവുന്ന പ്രധാനതെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു. നാലുദിവസം കസ്റ്റഡിയില്‍ ലഭിച്ച പ്രദീപിനെ ഞായറാഴ്ച വൈകിട്ടോടെയാണ് ക്രൈംബ്രാഞ്ച് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസത്രേട്ട് (രണ്ട്) കോടതി ജഡ്ജിന്റെ വസതിയില്‍ ഹാജരാക്കിയത്. പ്രതിയുടെ റിമാണ്ട് കോടതി നീട്ടുകയായിരുന്നു. തുടര്‍ന്ന് ജില്ലാ ജയിലിലേക്ക് മാറ്റി. നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനെ മൊഴിമാറ്റണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിന് പിന്നില്‍ ഗൂഡാലോചന നടന്നുവെന്നാണ് പ്രദീപിന്റെ മൊഴിയില്‍ നിന്ന് പൊലീസിന് ലഭിച്ച സൂചന. തനിക്കെതിരായ പരാതി ആദ്യം ഇയാള്‍ അന്വേഷണസംഘത്തോട് നിഷേധിച്ചിരുന്നു. തുടര്‍ച്ചയായി ചോദ്യം ചെയ്തതോടെ പല കാര്യങ്ങളും സമ്മതിച്ചതായാണ് വിവരം. വിപിന്‍ലാലിനെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച മൊബൈല്‍ഫോണും സിം കാര്‍ഡും കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണസംഘത്തിന് വെല്ലുവിളിയാണ്. ഇക്കാരണത്താല്‍ പ്രതിയെ കൊല്ലത്തുകൊണ്ടുപോയി തെളിവെടുപ്പ് നടത്താനും സാധിച്ചിട്ടില്ല.

Related Articles
Next Story
Share it