കവര്‍ച്ചാ സംഘത്തലവനെ കോടതിമഞ്ചേശ്വരം പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു

മഞ്ചേശ്വരം: കുമ്പള-മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ആറുമാസത്തിനിടെ പതിനഞ്ചോളം കവര്‍ച്ചകള്‍ നടത്തിയ സംഘത്തിന്റെ തലവനെ റിമാണ്ടില്‍ കഴിയുന്നതിനിടെ കോടതി മഞ്ചേശ്വരം പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. ബന്തിയോട് അടുക്കയിലെ ബഷീര്‍ അലിയെ (25) യാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. നേരത്തെ ബഷീര്‍ അലിയെ കുമ്പള പൊലീസിന്റെയും ബേക്കല്‍ പൊലീസിന്റെയും കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. ഇവിടങ്ങളിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയുടെ റിമാണ്ട് നീട്ടുകയായിരുന്നു. ഇതിനിടെയാണ് ബഷീര്‍ അലിയെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനും തെളിവെടുപ്പിനും […]

മഞ്ചേശ്വരം: കുമ്പള-മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ആറുമാസത്തിനിടെ പതിനഞ്ചോളം കവര്‍ച്ചകള്‍ നടത്തിയ സംഘത്തിന്റെ തലവനെ റിമാണ്ടില്‍ കഴിയുന്നതിനിടെ കോടതി മഞ്ചേശ്വരം പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. ബന്തിയോട് അടുക്കയിലെ ബഷീര്‍ അലിയെ (25) യാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. നേരത്തെ ബഷീര്‍ അലിയെ കുമ്പള പൊലീസിന്റെയും ബേക്കല്‍ പൊലീസിന്റെയും കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. ഇവിടങ്ങളിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയുടെ റിമാണ്ട് നീട്ടുകയായിരുന്നു. ഇതിനിടെയാണ് ബഷീര്‍ അലിയെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനും തെളിവെടുപ്പിനും കസ്റ്റഡിയില്‍ കിട്ടാന്‍ മഞ്ചേശ്വരം പൊലീസ് കോടതിയില്‍ ഹരജി നല്‍കിയത്. പാവൂരില്‍ മൂന്ന് മാസം മുമ്പ് ഒമ്പത് ലക്ഷം രൂപയുടെ സ്വര്‍ണ്ണം സൂക്ഷിച്ച ലോക്കറെടുത്ത് സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുപോയ കേസ് ബഷീര്‍ അലി സമ്മതിച്ചു. പാവൂര്‍ മച്ചമ്പാടി സി.എം. നഗറിലെ ഖലീലിന്റെ വീട്ടില്‍ നിന്നാണ് ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണ്ണം കടത്തിയത്. മഞ്ചേശ്വരം ഭാഗത്ത് മൂന്ന് വീടുകളില്‍ നടത്തിയ കവര്‍ച്ചകള്‍ കൂടി പ്രതി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഈ വീടുകള്‍ ഏതൊക്കെയാണെന്ന് തനിക്കറിയില്ലെന്നാണ് ബഷീര്‍ പൊലീസിനോട് പറഞ്ഞത്. കവര്‍ച്ച നടത്തേണ്ട വീടുകളെക്കുറിച്ചുള്ള സ്‌കെച്ചിട്ടത് കേസിലെ മൂന്നുപ്രതികളാണെന്നും താന്‍ രാത്രിയില്‍ ഇവര്‍ക്കൊപ്പം പോകുക മാത്രമാണ് ചെയ്തതെന്നും അതുകൊണ്ട് വീടുകളും സ്ഥലങ്ങളും തനിക്ക് നിശ്ചയമില്ലെന്നും ബഷീര്‍ പൊലീസിനെ അറിയിച്ചു. കേസിലെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്താല്‍ മാത്രമേ കവര്‍ച്ച നടന്ന വീടുകള്‍ കണ്ടെത്താനാകൂവെന്നാണ് പൊലീസ് പറയുന്നത്.

Related Articles
Next Story
Share it