സി.പി.എം എം.എല്‍.എയെ നിയമസഭയില്‍ തിരുത്തി ഇ. ചന്ദ്രശേഖരന്‍; തന്നെ അക്രമിച്ച കേസിലെ പ്രതികളെ കോടതി വിട്ടത് സി.പി.എം സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് തന്നെ

തിരുവനന്തപുരം: നിയമസഭയില്‍ സി.പി.എം എം.എല്‍.എയെ തിരുത്തി ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. തന്നെ അക്രമിച്ച കേസില്‍ സി.പി.എം സാക്ഷികള്‍ മൊഴിമാറ്റിയത് കൊണ്ടാണ് കേസ് വിട്ടുപോകാന്‍ കാരണമെന്ന് ചന്ദ്രശേഖരന്‍ സഭയില്‍ പറഞ്ഞു. തന്നെ അക്രമിച്ച കേസില്‍ മൂന്ന് സാക്ഷികള്‍ കൂറുമാറി. സാക്ഷികള്‍ മൊഴി മാറ്റിയത് തന്നെയാണ് കേസ് വെറുതെ വിടാന്‍ കാരണം-ചന്ദ്രശേഖരന്‍ പറഞ്ഞു.കുറ്റ്യാടി എം.എല്‍.എ കുഞ്ഞമ്മദ് കുട്ടി നടത്തിയ പരാമര്‍ശത്തിലാണ് മുന്‍ മന്ത്രികൂടിയായ ഇ.ചന്ദ്രശേഖരന്റെ വിശദീകരണം. കേസില്‍ ആരും കൂറുമാറിയിട്ടില്ലെന്ന് കുഞ്ഞമ്മദ് കുട്ടി പറഞ്ഞിരുന്നു.2016 മെയ് 19ന് നിയമസഭാ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെയാണ് […]

തിരുവനന്തപുരം: നിയമസഭയില്‍ സി.പി.എം എം.എല്‍.എയെ തിരുത്തി ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. തന്നെ അക്രമിച്ച കേസില്‍ സി.പി.എം സാക്ഷികള്‍ മൊഴിമാറ്റിയത് കൊണ്ടാണ് കേസ് വിട്ടുപോകാന്‍ കാരണമെന്ന് ചന്ദ്രശേഖരന്‍ സഭയില്‍ പറഞ്ഞു. തന്നെ അക്രമിച്ച കേസില്‍ മൂന്ന് സാക്ഷികള്‍ കൂറുമാറി. സാക്ഷികള്‍ മൊഴി മാറ്റിയത് തന്നെയാണ് കേസ് വെറുതെ വിടാന്‍ കാരണം-ചന്ദ്രശേഖരന്‍ പറഞ്ഞു.
കുറ്റ്യാടി എം.എല്‍.എ കുഞ്ഞമ്മദ് കുട്ടി നടത്തിയ പരാമര്‍ശത്തിലാണ് മുന്‍ മന്ത്രികൂടിയായ ഇ.ചന്ദ്രശേഖരന്റെ വിശദീകരണം. കേസില്‍ ആരും കൂറുമാറിയിട്ടില്ലെന്ന് കുഞ്ഞമ്മദ് കുട്ടി പറഞ്ഞിരുന്നു.
2016 മെയ് 19ന് നിയമസഭാ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെയാണ് ഇ. ചന്ദ്രശേഖരന്‍ അക്രമിക്കപ്പെട്ടത്. കേസില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം അടക്കമുള്ളവര്‍ കുറുമാറിയതിനെ തുടര്‍ന്ന് പ്രതികളെ വിട്ടത് വലിയ ചര്‍ച്ചയ്ക്കും വിവാദത്തിനും വഴിവെച്ചിരുന്നു.
തന്നെ അക്രമിച്ച കേസില്‍ സി.പി.എം നേതാക്കളുടെ കൂറുമാറ്റത്തില്‍ സി.പി.ഐ നേതൃയോഗത്തില്‍ നേരത്തെ ഇ. ചന്ദ്രശേഖരന്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വിധി വന്ന ശേഷം സംസ്ഥാന സെക്രട്ടറി അടക്കം ആരും വിളിച്ചില്ല. നിയമസഭയില്‍ വ്യക്തിപരമായ വിശദീകരണം നല്‍കാന്‍ അനുവദിക്കണമെന്ന് ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നു. വിശദീകരണം നല്‍കാന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് വിശദീകരണം.
ചന്ദ്രശേഖരനെ അക്രമിച്ച കേസിലെ സി.പി.എം പ്രവര്‍ത്തകരുടെ കൂറുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ ദേശീയ നേതൃത്വവും നേരത്തെ രംഗത്തെത്തിയിരുന്നു.

Related Articles
Next Story
Share it