അബൂബക്കര്‍ സിദ്ധിഖ് വധക്കേസില്‍ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കാസര്‍കോട്: മുഗുവിലെ അബൂബക്കര്‍ സിദ്ദിഖിനെ(32) കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഉപ്പള ബായാറിലെ ജെ അസ്ഫാന്റെ (26) ജാമ്യാപേക്ഷയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ത്രേട്ട് (രണ്ട്) കോടതി തള്ളിയത്. ഈ കേസില്‍ നേരത്തെ റിമാണ്ടിലായിരുന്ന മഞ്ചേശ്വരം ഉദ്യാവറിലെ റിയാസ് ഹസന്‍(33), ഉപ്പള ഭഗവതി ടെമ്പിള്‍ റോഡ് ന്യൂ റഹ്‌മത്ത് മന്‍സിലിലെ അബ്ദുള്‍റസാഖ്(46), കുഞ്ചത്തൂര്‍ നവാസ് മന്‍സിലിലെ അബൂബക്കര്‍ സിദ്ദിഖ്(33), ഉദ്യാവര്‍ ജെ.എം റോഡിലെ അബ്ദുല്‍ അസീസ്(36), അബ്ദുല്‍റഹീം(41) എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. […]

കാസര്‍കോട്: മുഗുവിലെ അബൂബക്കര്‍ സിദ്ദിഖിനെ(32) കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഉപ്പള ബായാറിലെ ജെ അസ്ഫാന്റെ (26) ജാമ്യാപേക്ഷയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ത്രേട്ട് (രണ്ട്) കോടതി തള്ളിയത്. ഈ കേസില്‍ നേരത്തെ റിമാണ്ടിലായിരുന്ന മഞ്ചേശ്വരം ഉദ്യാവറിലെ റിയാസ് ഹസന്‍(33), ഉപ്പള ഭഗവതി ടെമ്പിള്‍ റോഡ് ന്യൂ റഹ്‌മത്ത് മന്‍സിലിലെ അബ്ദുള്‍റസാഖ്(46), കുഞ്ചത്തൂര്‍ നവാസ് മന്‍സിലിലെ അബൂബക്കര്‍ സിദ്ദിഖ്(33), ഉദ്യാവര്‍ ജെ.എം റോഡിലെ അബ്ദുല്‍ അസീസ്(36), അബ്ദുല്‍റഹീം(41) എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 2022 ജൂണ്‍ 26ന് രാത്രി അബൂബക്കര്‍ സിദ്ധിഖിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി പൈവളിഗെയിലുള്ള ഇരുനില വീട്ടില്‍ തടങ്കലിലാക്കുകയും തുടര്‍ന്ന് ബോളംകള കുന്നില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

Related Articles
Next Story
Share it