കടലില്‍ ബോട്ട് പരിശോധനക്കിടെ പൊലീസുകാരെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കാസര്‍കോട്: മഞ്ചേശ്വരം കടലില്‍വെച്ച് പൊലീസുകാരെ ബോട്ടില്‍ തട്ടിക്കൊണ്ടുപോയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കര്‍ണാടക ബോളാവാര്‍ സ്വദേശികളായ സദാശിവ(63), അഘേഷ്(35), ഹരീഷ(32), പ്രകാശ്(50), ശശിധരന്‍(42) എന്നിവരുടെ ജാമ്യാപേക്ഷയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തള്ളിയത്. ഡിസംബര്‍ 21ന് ഷിറിയ തീരദേശപൊലീസ് സ്റ്റേഷനിലെ എസ്.ഐ കെ.വി രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മഞ്ചേശ്വരം കടലില്‍ വെച്ച് കര്‍ണാടകബോട്ടിന്റെ രേഖ പരിശോധിക്കുന്നതിനിടെ ബോട്ടിലുണ്ടായിരുന്ന പന്ത്രണ്ടംഗസംഘം ഷിറിയ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഘു, സുധീഷ് എന്നിവരെ […]

കാസര്‍കോട്: മഞ്ചേശ്വരം കടലില്‍വെച്ച് പൊലീസുകാരെ ബോട്ടില്‍ തട്ടിക്കൊണ്ടുപോയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കര്‍ണാടക ബോളാവാര്‍ സ്വദേശികളായ സദാശിവ(63), അഘേഷ്(35), ഹരീഷ(32), പ്രകാശ്(50), ശശിധരന്‍(42) എന്നിവരുടെ ജാമ്യാപേക്ഷയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തള്ളിയത്. ഡിസംബര്‍ 21ന് ഷിറിയ തീരദേശപൊലീസ് സ്റ്റേഷനിലെ എസ്.ഐ കെ.വി രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മഞ്ചേശ്വരം കടലില്‍ വെച്ച് കര്‍ണാടകബോട്ടിന്റെ രേഖ പരിശോധിക്കുന്നതിനിടെ ബോട്ടിലുണ്ടായിരുന്ന പന്ത്രണ്ടംഗസംഘം ഷിറിയ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഘു, സുധീഷ് എന്നിവരെ തട്ടിക്കൊണ്ടുപോകുകയും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ മംഗളൂരു ഹാര്‍ബറില്‍ ഇറക്കുകയുമായിരുന്നു. സംഭവത്തില്‍ പന്ത്രണ്ടുപേര്‍ക്കെതിരെ കേസെടുത്ത മഞ്ചേശ്വരം പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അഞ്ച് പ്രതികള്‍ സ്റ്റേഷനില്‍ ഹാജരായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. മറ്റ് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. പൊലീസുകാരെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ബോട്ട് പിന്നീട് കണ്ടെത്തിയിരുന്നു. ഭാഷ അറിയാത്തതിനാല്‍ പൊലീസുകാരുടെ നിര്‍ദേശം മനസിലാകാതിരുന്നതിനെ തുടര്‍ന്നാണ് മത്സ്യബന്ധനബോട്ട് മംഗളൂരുവിലേക്ക് ഓടിച്ചുപോയതെന്നും തട്ടിക്കൊണ്ടുപോയതല്ലെന്നുമാണ് പ്രതികളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Related Articles
Next Story
Share it