മഞ്ചേശ്വരം കോഴക്കേസില്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ അഞ്ചിന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം; വിടുതല്‍ ഹരജിയില്‍ അന്ന് വിധി പറയും

കാസര്‍കോട്: മഞ്ചേശ്വരം കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒക്ടോബര്‍ അഞ്ചിന് ഹാജരാകാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദ്ദേശം. മഞ്ചേശ്വരം കോഴക്കേസ് തള്ളണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം നല്‍കിയ ഹരജിയില്‍ അന്ന് വിധി പറയും. സെപ്തംബര്‍ 30ന് വിടുതല്‍ ഹരജിയില്‍ വിധി പറയാന്‍ തീരുമാനിച്ചതാണെങ്കിലും ഇന്നലെ കേസ് പരിഗണിച്ച ശേഷം വിധി പറയാന്‍ മാറ്റുകയായിരുന്നു. കേസെടുത്തതും പ്രതി ചേര്‍ത്തതും നിയമാനുസൃതമല്ലെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാണിച്ച് പ്രതിഭാഗം നല്‍കിയ ഹരജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് […]

കാസര്‍കോട്: മഞ്ചേശ്വരം കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒക്ടോബര്‍ അഞ്ചിന് ഹാജരാകാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദ്ദേശം. മഞ്ചേശ്വരം കോഴക്കേസ് തള്ളണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം നല്‍കിയ ഹരജിയില്‍ അന്ന് വിധി പറയും. സെപ്തംബര്‍ 30ന് വിടുതല്‍ ഹരജിയില്‍ വിധി പറയാന്‍ തീരുമാനിച്ചതാണെങ്കിലും ഇന്നലെ കേസ് പരിഗണിച്ച ശേഷം വിധി പറയാന്‍ മാറ്റുകയായിരുന്നു. കേസെടുത്തതും പ്രതി ചേര്‍ത്തതും നിയമാനുസൃതമല്ലെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാണിച്ച് പ്രതിഭാഗം നല്‍കിയ ഹരജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. പ്രോസിക്യൂഷന്റെയും പ്രതിഭാഗം അഭിഭാഷകരുടെയും വാദങ്ങള്‍ പൂര്‍ത്തിയായതോടെയാണ് ഹരജിയില്‍ വിധി പറയുന്നത്. കെ. സുരേന്ദ്രന് പുറമെ യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ സുനില്‍ നായക്, ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡണ്ട് കെ. ബാലകൃഷ്ണഷെട്ടി, കെ. സുരേഷ് നായക്, മണികണ്ഠറൈ, ലോകേഷ് നോണ്ട എന്നിവരും മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ പ്രതികളാണ്. കഴിഞ്ഞ ഒക്ടോബര്‍ 25ന് പ്രതികള്‍ ജില്ലാ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. അന്ന് തന്നെയാണ് കേസ് തള്ളണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹരജി നല്‍കിയത്.

Related Articles
Next Story
Share it