മറ്റൊരു ജാതിയില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനെ എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ കുറ്റക്കാരനെന്ന് കോടതി

മംഗളൂരു: മറ്റൊരു ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനെ എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ബെല്‍ത്തങ്ങാടി ഗാര്‍ഡഡി വില്ലേജിലെ നടുമുദ്യോട്ട് സ്വദേശി ഹരീഷ് പൂജാരി(28)യെയാണ് മംഗളൂരു ജില്ലാ സെഷന്‍സ് (നാല്) കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. 2021 ജനുവരി 18ന് അച്ഛന്‍ ശ്രീധര്‍ പൂജാരിയെ (56) കൊലപ്പെടുത്തിയ കേസില്‍ ഹരീഷ് പൂജാരിയെ ബെല്‍ത്തങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി ഹരീഷ് പൂജാരി ഇതര ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. […]

മംഗളൂരു: മറ്റൊരു ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനെ എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ബെല്‍ത്തങ്ങാടി ഗാര്‍ഡഡി വില്ലേജിലെ നടുമുദ്യോട്ട് സ്വദേശി ഹരീഷ് പൂജാരി(28)യെയാണ് മംഗളൂരു ജില്ലാ സെഷന്‍സ് (നാല്) കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

2021 ജനുവരി 18ന് അച്ഛന്‍ ശ്രീധര്‍ പൂജാരിയെ (56) കൊലപ്പെടുത്തിയ കേസില്‍ ഹരീഷ് പൂജാരിയെ ബെല്‍ത്തങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി ഹരീഷ് പൂജാരി ഇതര ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ അച്ഛന്‍ ശ്രീധര്‍ പൂജാരി എതിര്‍ത്തിരുന്നു. ഹരീഷിന്റെ സഹോദരിയുടെ വിവാഹം കഴിയാതെ ആരെയും വിവാഹം ചെയ്യെണ്ടെന്നും ശ്രീധര്‍ പൂജാരി വ്യക്തമാക്കി. ഇതോടെ ഹരീഷ്, 2021 ജനുവരി 18ന് ഉച്ചയ്ക്ക് പെണ്‍കുട്ടിയെയും കൂട്ടി ഹരീഷ് വീട്ടിലേക്ക് വന്നെങ്കിലും കയറ്റാന്‍ ശ്രീധര്‍ പൂജാരി തയ്യാറായില്ല. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഹരീഷ് മരത്തടികൊണ്ട് ശ്രീധര്‍ പൂജാരിയുടെ തലക്കടിച്ചു. ശ്രീധര്‍ പൂജാരി തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. ബെല്‍ത്തങ്ങാടി ഇന്‍സ്‌പെക്ടര്‍ സന്ദേശ് ആണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

Related Articles
Next Story
Share it