സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി; ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. തിരുവന്തപുരത്തെ സി.ബി.ഐ പ്രത്യേക കോടതിയാണ് ഒന്നും മൂന്നും പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സ്റ്റെഫിയും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും. അഭയ കൊല്ലപ്പെട്ടിട്ട് 28 വര്‍ഷങ്ങള്‍ക്കുശേഷമാണ് കോടതിവിധി. അഭയയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണ റിപ്പോര്‍ട്ടുകള്‍. അഭയയുടെ കുടുംബവും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കലും നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്ന് കേസ് സി.ബി.ഐ ഏറ്റെടുക്കുകയും കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പ്രതികളെ അറസ്റ്റ് […]

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. തിരുവന്തപുരത്തെ സി.ബി.ഐ പ്രത്യേക കോടതിയാണ് ഒന്നും മൂന്നും പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സ്റ്റെഫിയും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും. അഭയ കൊല്ലപ്പെട്ടിട്ട് 28 വര്‍ഷങ്ങള്‍ക്കുശേഷമാണ് കോടതിവിധി. അഭയയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണ റിപ്പോര്‍ട്ടുകള്‍. അഭയയുടെ കുടുംബവും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കലും നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്ന് കേസ് സി.ബി.ഐ ഏറ്റെടുക്കുകയും കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Related Articles
Next Story
Share it