നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ വിജയം ചോദ്യം ചെയ്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ പി മുഹമ്മദ് മുസ്തഫ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചത്. തുടര്‍ന്ന് ഹര്‍ജിയില്‍ കോടതി നജീബ് കാന്തപ്പുരത്തിന് നോട്ടീസയച്ചു. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതില്‍ വരണാധികാരിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. 348 പോസ്റ്റല്‍ ബാലറ്റുകള്‍ വരണാധികാരി നിരസിച്ചുവെന്നും അതില്‍ മുന്നൂറോളം വോട്ടുകള്‍ തനിക്ക് അനുകൂലമായി പോള്‍ ചെയ്തിട്ടുണ്ടെന്നും തന്നെ വിജയിയായി […]

കൊച്ചി: നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ വിജയം ചോദ്യം ചെയ്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ പി മുഹമ്മദ് മുസ്തഫ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചത്.

തുടര്‍ന്ന് ഹര്‍ജിയില്‍ കോടതി നജീബ് കാന്തപ്പുരത്തിന് നോട്ടീസയച്ചു. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതില്‍ വരണാധികാരിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. 348 പോസ്റ്റല്‍ ബാലറ്റുകള്‍ വരണാധികാരി നിരസിച്ചുവെന്നും അതില്‍ മുന്നൂറോളം വോട്ടുകള്‍ തനിക്ക് അനുകൂലമായി പോള്‍ ചെയ്തിട്ടുണ്ടെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് ഹര്‍ജിയില്‍ മുസ്ഥഫ ആവശ്യപ്പെടുന്നത്. 38 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം വിജയിച്ചത്.

Related Articles
Next Story
Share it