കേരളത്തിലെ സ്വകാര്യാസ്പത്രികള്‍ കോവിഡ് രോഗികളില്‍ നിന്ന് ഈടാക്കുന്ന ചികിത്സാചിലവ് രോഗതീവ്രതയെക്കാള്‍ പതിന്‍മടങ്ങ്-ഹൈക്കോടതി

കൊച്ചി: കേരളത്തിലെ സ്വകാര്യാസ്പത്രികള്‍ കോവിഡ് രോഗികളില്‍ നിന്ന് ഈടാക്കുന്ന ചികിത്സാചിലവ് രോഗതീവ്രതയേക്കാള്‍ പതിന്മടങ്ങാണെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. പല സ്വകാര്യാസ്പത്രികളും കോവിഡ് ചികിത്സയ്ക്ക് തോന്നിയ നിരക്ക് ഈടാക്കുന്നുവെന്നാരോപിച്ച് പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരുന്നു. ഹരജി പരിഗണിച്ച ഹൈക്കോടതി സ്വകാര്യാസ്പത്രികളുടെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. കോവിഡ് ചികിത്സയ്ക്ക് വിധേയമായി സാമ്പത്തിക ബാധ്യതയുണ്ടായവരില്‍ നിന്ന് നേരിട്ടുള്ള വിശ്വസനീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളുടെ നിരീക്ഷണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്വകാര്യാസ്പത്രികളില്‍ നിശ്ചയിച്ചിട്ടുള്ള കോവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

Related Articles
Next Story
Share it