നെല്ലിക്കട്ട ടൗണില്‍ കൊപ്ര ഷെഡ് കത്തിനശിച്ചു; 60 ലക്ഷം രൂപയുടെ നഷ്ടം

ബദിയടുക്ക: നെല്ലിക്കട്ട ടൗണില്‍ കൊപ്ര ഷെഡ് കത്തിനശിച്ചു. ചെറുപുഴ സ്വദേശി തങ്കച്ചന്റെ ഉടമസ്ഥതയില്‍ നെല്ലിക്കട്ടയിലുള്ള കൊപ്ര ഷെഡിന് ഇന്നലെ രാത്രി 10 മണിയോടെയാണ് തീപിടിച്ചത്. സമീപത്തെ വീട്ടുകാര്‍ ഷെഡില്‍ നിന്ന് പുക ഉയരുന്നതുകണ്ട് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. തീകെടുത്താന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. കാസര്‍കോട്ട് നിന്നും ഫയര്‍ഫോഴ്സ് എത്തി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണക്കാന്‍ സാധിച്ചത്. 79 ടണ്‍ കൊപ്രയാണ് ഷെഡിലുണ്ടായിരുന്നത്. ഇത് പൂര്‍ണമായും കത്തിനശിച്ചു. 60 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്ന് രാവിലെ ഒമ്പത് […]

ബദിയടുക്ക: നെല്ലിക്കട്ട ടൗണില്‍ കൊപ്ര ഷെഡ് കത്തിനശിച്ചു. ചെറുപുഴ സ്വദേശി തങ്കച്ചന്റെ ഉടമസ്ഥതയില്‍ നെല്ലിക്കട്ടയിലുള്ള കൊപ്ര ഷെഡിന് ഇന്നലെ രാത്രി 10 മണിയോടെയാണ് തീപിടിച്ചത്. സമീപത്തെ വീട്ടുകാര്‍ ഷെഡില്‍ നിന്ന് പുക ഉയരുന്നതുകണ്ട് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. തീകെടുത്താന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. കാസര്‍കോട്ട് നിന്നും ഫയര്‍ഫോഴ്സ് എത്തി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണക്കാന്‍ സാധിച്ചത്. 79 ടണ്‍ കൊപ്രയാണ് ഷെഡിലുണ്ടായിരുന്നത്. ഇത് പൂര്‍ണമായും കത്തിനശിച്ചു. 60 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്ന് രാവിലെ ഒമ്പത് മണിവരെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞത്. ബദിയടുക്ക പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ഫോഴ്‌സിനെ സഹായിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം.

Related Articles
Next Story
Share it