ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാചകതൊഴിലാളി മരിച്ചു

വിദ്യാനഗര്‍: ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പാചക തൊഴിലാളി മരിച്ചു. പാടിയില്‍ താമസിക്കുന്ന എസ്. ശിവരാജ് (64) ആണ് മരിച്ചത്. ഹോട്ടലുകളില്‍ പാചക ജോലി ചെയ്ത് വരികയായിരുന്നു. 25ന് രാവിലെ മറ്റൊരാള്‍ക്കൊപ്പം ബൈക്കില്‍ ചെര്‍ക്കള ഭാഗത്ത് നിന്നും ബേര്‍ക്ക ഭാഗത്തേക്ക് വരുന്നതിനിടെ ബേര്‍ക്കയില്‍ വെച്ചായിരുന്നു അപകടം. ബൈക്ക് റോഡില്‍ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ശിവരാജിനെ ആദ്യം ചെങ്കളയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മംഗളൂരു വെന്‍ലോക്ക് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. സംഭവത്തില്‍ […]

വിദ്യാനഗര്‍: ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പാചക തൊഴിലാളി മരിച്ചു. പാടിയില്‍ താമസിക്കുന്ന എസ്. ശിവരാജ് (64) ആണ് മരിച്ചത്. ഹോട്ടലുകളില്‍ പാചക ജോലി ചെയ്ത് വരികയായിരുന്നു. 25ന് രാവിലെ മറ്റൊരാള്‍ക്കൊപ്പം ബൈക്കില്‍ ചെര്‍ക്കള ഭാഗത്ത് നിന്നും ബേര്‍ക്ക ഭാഗത്തേക്ക് വരുന്നതിനിടെ ബേര്‍ക്കയില്‍ വെച്ചായിരുന്നു അപകടം. ബൈക്ക് റോഡില്‍ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ശിവരാജിനെ ആദ്യം ചെങ്കളയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മംഗളൂരു വെന്‍ലോക്ക് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. സംഭവത്തില്‍ ബൈക്കോടിച്ചയാള്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശിയായ ശിവരാജ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പാടിയിലെത്തിയത്. ഭാര്യ: ശാരദ. മക്കള്‍: ശാലു, ആകാശ്.

Related Articles
Next Story
Share it