പാചകത്തൊഴിലാളിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പെര്‍ള: പാചകത്തൊഴിലാളിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടുകുക്കെ കുഡുത്തടുക്കയിലെ ജനാര്‍ദ്ദന നായക് (42) ആണ് മരിച്ചത്. പരേതനായ ചന്ദ്രശേഖരയുടെയും രോഹിണിയുടെയും മകനാണ്.ജനാര്‍ദ്ദന നായക് ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് തൊട്ടടുത്തുള്ള ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടെ 4 മണിയോടെ അടുത്തുള്ള ബന്ധുവീടിന് സമീപത്തെ കുളത്തില്‍ ചെരിപ്പും കുടയും കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാര്‍ കുളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.വിവരമറിഞ്ഞ് കാസര്‍കോട്ട് നിന്നും അഗ്നിശമനസേനയെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബദിയടുക്ക […]

പെര്‍ള: പാചകത്തൊഴിലാളിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടുകുക്കെ കുഡുത്തടുക്കയിലെ ജനാര്‍ദ്ദന നായക് (42) ആണ് മരിച്ചത്. പരേതനായ ചന്ദ്രശേഖരയുടെയും രോഹിണിയുടെയും മകനാണ്.
ജനാര്‍ദ്ദന നായക് ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് തൊട്ടടുത്തുള്ള ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടെ 4 മണിയോടെ അടുത്തുള്ള ബന്ധുവീടിന് സമീപത്തെ കുളത്തില്‍ ചെരിപ്പും കുടയും കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാര്‍ കുളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
വിവരമറിഞ്ഞ് കാസര്‍കോട്ട് നിന്നും അഗ്നിശമനസേനയെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: മോഹിനി. മക്കള്‍: പ്രജ്വല്‍, ദിയ. സഹോദരങ്ങള്‍: സതീശ, സാവിത്രി, വാണി.

Related Articles
Next Story
Share it