പരപ്പയില്‍ വില്ലേജ് ഓഫീസിന് സമീപം പൊതുസ്ഥലം കയ്യേറി നിര്‍മ്മാണം നടത്തിയത് വിവാദമാകുന്നു

പരപ്പ: വില്ലേജ് ഓഫീസിന് സമീപത്തെ പൊതു സ്ഥലം കൈയ്യേറി നിര്‍മ്മാണം നടത്തിയത് വിവാദമാകുന്നു. പരപ്പ ടൗണില്‍ ഒടയംചാല്‍ വെള്ളരിക്കുണ്ട് റോഡില്‍ സ്‌കൂളിന് സമീപമാണ് നിര്‍മ്മാണം. ഭരണ കക്ഷിയുടെ പ്രാദേശിക നേതാവാണ് സര്‍ക്കാര്‍ ഭൂമി കൈയ്യേറി കെട്ടിടം നിര്‍മ്മിച്ചതിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരാതിയുണ്ടായിട്ടും പഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് ഓഫീസറും പാര്‍ട്ടി സമ്മര്‍ദ്ദത്തില്‍ വഴങ്ങി നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കെട്ടിടത്തിന് നമ്പര്‍ സംഘടിപ്പിക്കാന്‍ ഒരു ജനപ്രതിനിധി ശ്രമിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.

Related Articles
Next Story
Share it