കോണ്‍ട്രാക്ടേര്‍സ് യൂത്ത് വിംഗ് കൂട്ട ഉപവാസം നടത്തി

കാസര്‍കോട്: കേരള ഗവ. കോണ്‍ട്രാക്ടേര്‍സ് യൂത്ത് വിംഗ് ഏകോപനസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുലിക്കുന്നിലെ പൊതുമരാമത്ത് ഓഫീസിന് മുന്നില്‍ കൂട്ട ഉപവാസം നടത്തി. കുടിശിക പൂര്‍ണമായും കൊടുത്തുതീര്‍ക്കുക, 2021ലെ ഡി.എസ്.ആര്‍ ഉടന്‍ നടപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസം സംഘടിപ്പിച്ചത്. മുന്‍ ജില്ലാ പ്രസിഡണ്ട് ടി.കെ നസീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ജാസിര്‍ ചെങ്കള അധ്യക്ഷത വഹിച്ചു. കെ മൊയ്തീന്‍ കുട്ടി ഹാജി, ഷാഫി ഹാജി, രാജീവന്‍, സി.എ അബ്ദുല്ല കുഞ്ഞി ഹാജി കാഞ്ഞങ്ങാട്, […]

കാസര്‍കോട്: കേരള ഗവ. കോണ്‍ട്രാക്ടേര്‍സ് യൂത്ത് വിംഗ് ഏകോപനസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുലിക്കുന്നിലെ പൊതുമരാമത്ത് ഓഫീസിന് മുന്നില്‍ കൂട്ട ഉപവാസം നടത്തി. കുടിശിക പൂര്‍ണമായും കൊടുത്തുതീര്‍ക്കുക, 2021ലെ ഡി.എസ്.ആര്‍ ഉടന്‍ നടപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസം സംഘടിപ്പിച്ചത്. മുന്‍ ജില്ലാ പ്രസിഡണ്ട് ടി.കെ നസീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ജാസിര്‍ ചെങ്കള അധ്യക്ഷത വഹിച്ചു. കെ മൊയ്തീന്‍ കുട്ടി ഹാജി, ഷാഫി ഹാജി, രാജീവന്‍, സി.എ അബ്ദുല്ല കുഞ്ഞി ഹാജി കാഞ്ഞങ്ങാട്, എംഎ നാസര്‍, മാര്‍ക്ക് മുഹമ്മദ്, മൊയ്തീന്‍ ചാപ്പാടി, നിസാര്‍ കല്ലട്ര, ശരീഫ് ബോസ്, കബീര്‍ ഉഗ്രണി, സുനൈഫ് എം.എ.എച്ച്, ബഷീര്‍ ചേരൂര്‍ പ്രസംഗിച്ചു. റസാക്ക് ബെദിര സ്വാഗതവും സിറാജ് മുടമ്പയല്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it