കല്ലുമായി കോണി കയറുന്നതിനിടെ വീണ് നിര്‍മ്മാണത്തൊഴിലാളി മരിച്ചു

ബന്തിയോട്: കോണിയില്‍ കയറി കല്ല് മുകളിലേക്ക് കൊണ്ടുപോകുന്ന ജോലിക്കിടെ കാല്‍വഴുതി വീണ് തൊഴിലാളി ദാരുണമായി മരിച്ചു. ഷിറിയ കുന്നിലിലെ ഐത്തയുടെ മകന്‍ മാങ്കു(47)വാണ് മരിച്ചത്. ഷിറിയ പള്ളിക്ക് സമീപം താമസിക്കുന്ന സ്ത്രീയുടെ വീട് കഴിഞ്ഞ മാസം മഴയെ തുടര്‍ന്ന് തകര്‍ന്നിരുന്നു. ഈ വീട് നന്നാക്കുന്ന ജോലിക്കിടെയാണ് അപകടമുണ്ടായത്. വീടിന്റെ ചുമരില്‍ കോണി ചാരിവെച്ച് കല്ല് മുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ കാല്‍ വഴുതി വീഴുകയും അതിനിടെ കല്ല് തലയില്‍ വീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മാങ്കുവിനെ മറ്റു ജോലിക്കാര്‍ ചേര്‍ന്ന് ബന്തിയോട്ടെ […]

ബന്തിയോട്: കോണിയില്‍ കയറി കല്ല് മുകളിലേക്ക് കൊണ്ടുപോകുന്ന ജോലിക്കിടെ കാല്‍വഴുതി വീണ് തൊഴിലാളി ദാരുണമായി മരിച്ചു.
ഷിറിയ കുന്നിലിലെ ഐത്തയുടെ മകന്‍ മാങ്കു(47)വാണ് മരിച്ചത്. ഷിറിയ പള്ളിക്ക് സമീപം താമസിക്കുന്ന സ്ത്രീയുടെ വീട് കഴിഞ്ഞ മാസം മഴയെ തുടര്‍ന്ന് തകര്‍ന്നിരുന്നു. ഈ വീട് നന്നാക്കുന്ന ജോലിക്കിടെയാണ് അപകടമുണ്ടായത്. വീടിന്റെ ചുമരില്‍ കോണി ചാരിവെച്ച് കല്ല് മുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ കാല്‍ വഴുതി വീഴുകയും അതിനിടെ കല്ല് തലയില്‍ വീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മാങ്കുവിനെ മറ്റു ജോലിക്കാര്‍ ചേര്‍ന്ന് ബന്തിയോട്ടെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: യമുന. മക്കള്‍: ചന്ദ്രശേഖര്‍, ചന്ദ്രാവതി, ചാരുലത.

Related Articles
Next Story
Share it