വെള്ളുടയില്‍ സൗരോര്‍ജ്ജ നിലയ നിര്‍മ്മാണം തടഞ്ഞു

കാഞ്ഞങ്ങാട്: കോട്ടപ്പാറ വെള്ളുടയില്‍ സൗരോര്‍ജ്ജ നിലയ നിര്‍മ്മാണ പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു. ജനകീയ ഗ്രാമസംരക്ഷണ സമിതി നേതൃത്വത്തിതിലായിരുന്നു സമരം. സ്വകാര്യ വ്യക്തി ജിന്‍ഡല്‍ കമ്പനിക്ക് വില്‍പ്പന നടത്തിയ 52 ഏക്കര്‍ സ്ഥലത്ത് കമ്പനിക്ക് വേണ്ടി ഇന്‍ഡസ് ആന്റാണ് നിലയം സ്ഥാപിക്കുന്നത്. നെല്ലിയടുക്കം, കാനം, ഏച്ചിക്കാനം, പട്ടത്തുമൂല തുടങ്ങിയ പ്രദേശങ്ങളിലെ ജനവാസ മേഖലയിലാണ് നിലയം സ്ഥാപിക്കുന്നതെന്നും പ്രദേശത്തെ ക്ഷേത്ര വികസനത്തിന് ഇത് തടസ്സമാകുമെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങള്‍ താമസിക്കുന്നില്ലെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കമ്പനി അനുമതിപത്രം […]

കാഞ്ഞങ്ങാട്: കോട്ടപ്പാറ വെള്ളുടയില്‍ സൗരോര്‍ജ്ജ നിലയ നിര്‍മ്മാണ പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു. ജനകീയ ഗ്രാമസംരക്ഷണ സമിതി നേതൃത്വത്തിതിലായിരുന്നു സമരം. സ്വകാര്യ വ്യക്തി ജിന്‍ഡല്‍ കമ്പനിക്ക് വില്‍പ്പന നടത്തിയ 52 ഏക്കര്‍ സ്ഥലത്ത് കമ്പനിക്ക് വേണ്ടി ഇന്‍ഡസ് ആന്റാണ് നിലയം സ്ഥാപിക്കുന്നത്. നെല്ലിയടുക്കം, കാനം, ഏച്ചിക്കാനം, പട്ടത്തുമൂല തുടങ്ങിയ പ്രദേശങ്ങളിലെ ജനവാസ മേഖലയിലാണ് നിലയം സ്ഥാപിക്കുന്നതെന്നും പ്രദേശത്തെ ക്ഷേത്ര വികസനത്തിന് ഇത് തടസ്സമാകുമെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങള്‍ താമസിക്കുന്നില്ലെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കമ്പനി അനുമതിപത്രം വാങ്ങിയതെന്നും ഇതിനെതിരെ ഹൈക്കോടതിയില്‍ പോകുമെന്നും ഇവര്‍ പറഞ്ഞു. ബേക്കല്‍ ഡി.വൈ.എസ്.പി വി.വി. മനോജ്, ഇന്‍സ്‌പെക്ടര്‍മാരായ ടി. ദാമോദരന്‍, കെ.പി. ഷൈന്‍, എ. സന്തോഷ് കുമാര്‍, എസ്.ഐമാരായ സി. സുമേഷ് ബാബു, കെ. ലതി ഷ്, പി.വി. രഘുനാഥ്, ബാലചന്ദ്രന്‍, എ.എന്‍ സുരേഷ് കുമാര്‍, കരുണാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. മടിക്കൈ പഞ്ചായത്തിലെ ഒന്നാം വാര്‍ഡും കോടോം-ബേളൂര്‍ പഞ്ചായത്തിലെ 18-ാം വാര്‍ഡും ഉള്‍പ്പെടുന്ന സ്ഥലത്താണ് നിലയം സ്ഥാപിക്കാന്‍ നീക്കം നടക്കുന്നതെന്നും നിലവിലുള്ള സോളര്‍ പാര്‍ക്കിനു പുറമെ ഇനിയും സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് ജനകീയ സമിതി ഭാരവാഹികളായ എ. വേലായുധന്‍ ബാബു അഞ്ചാംവയല്‍, പ്രോംരാജ് കാലിക്കടവ്, എം. പ്രശാന്ത്, ഭാസ്‌കരന്‍ ചെമ്പിലോട്ട്, അശോകന്‍ മുട്ടത്ത്, ശ്രീജിത്ത് പറക്കളായി, സുനില്‍കുമാര്‍ മുല്ലച്ചേരി, ഗംഗാധരന്‍ കാനത്തില്‍ എന്നിവര്‍ പറഞ്ഞു. 21ന് കമ്പനി പ്രതിനിധികളെയും സമിതി ഭാരവാഹികളെയും പങ്കെടുപ്പിച്ച് അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍ ചര്‍ച്ച നടക്കുമെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it