ഭരണഘടനയെ അപമാനിച്ചിട്ടില്ല; പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ ദുഖമുണ്ട്-സജി ചെറിയാന്‍

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ നിയമസഭയില്‍ വിശദീകരണവുമായി സജി ചെറിയാന്‍ എം.എല്‍.എ. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതു പ്രവര്‍ത്തകനാണ് താനെന്നും ഭരണഘടനക്കെതിരെ പറഞ്ഞിട്ടില്ലെന്നും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെ സംരക്ഷിക്കണം എന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങള്‍ക്ക് ശാക്തീകരണം ആവശ്യമാണ്. അതാണ് മല്ലപ്പള്ളിയിലെ പ്രസംഗത്തില്‍ സൂചിപ്പിച്ചത്. ഭരണഘടനയുടെ ആമുഖം വായിച്ചാണ് സജി ചെറിയാന്‍ വിശദീകരണം നടത്തിയത്. പറയാത്ത കാര്യം പറഞ്ഞെന്ന് പറയുന്നതില്‍ ദുഖമുണ്ടെന്നും അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞു. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചായിരുന്നു തന്റെ രാജിയെന്നും […]

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ നിയമസഭയില്‍ വിശദീകരണവുമായി സജി ചെറിയാന്‍ എം.എല്‍.എ.
ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതു പ്രവര്‍ത്തകനാണ് താനെന്നും ഭരണഘടനക്കെതിരെ പറഞ്ഞിട്ടില്ലെന്നും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെ സംരക്ഷിക്കണം എന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങള്‍ക്ക് ശാക്തീകരണം ആവശ്യമാണ്. അതാണ് മല്ലപ്പള്ളിയിലെ പ്രസംഗത്തില്‍ സൂചിപ്പിച്ചത്.
ഭരണഘടനയുടെ ആമുഖം വായിച്ചാണ് സജി ചെറിയാന്‍ വിശദീകരണം നടത്തിയത്.
പറയാത്ത കാര്യം പറഞ്ഞെന്ന് പറയുന്നതില്‍ ദുഖമുണ്ടെന്നും അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞു. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചായിരുന്നു തന്റെ രാജിയെന്നും അദ്ദേഹം വിശദീകരിച്ചു.
ഉള്ളവരും ഇല്ലാത്തവരും തമ്മിലെ അന്തരം കൂടുന്നത് പറഞ്ഞു. മൗലിക അവകാശങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പ്രസംഗത്തിലുണ്ട്. മൗലിക അവകാശങ്ങള്‍ സംരക്ഷിക്കണമെന്നായിരുന്നു ഉള്ളടക്കം. പറഞ്ഞതെല്ലാം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിലുള്ള ഖേദം സഭയില്‍ പ്രകടിപ്പിക്കുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞു.
43 വര്‍ഷം പലവിധ പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. എത്ര ആക്രമണം നേരിട്ടാലും ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കും. പിണറായി സര്‍ക്കാരിന്റെ ജന ക്ഷേമ പ്രവര്‍ത്തനം തകര്‍ക്കാന്‍ ശ്രമം നടക്കുന്നു-അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it