ഇടതുപക്ഷത്തിന് പോലും സമനില തെറ്റുന്ന ഇസ്ലാമൊഫോബിയയുടെ കാലത്ത് മുസ്ലിം ലീഗിനോടുള്ള ബന്ധം കോണ്‍ഗ്രസ് ദൃഢമാക്കുക തന്നെ ചെയ്യും; കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

കണ്ണൂര്‍: യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ് മുസ്ലിം ലീഗെന്ന് പുതിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇടതുപക്ഷത്തിന് പോലും സമനില തെറ്റുന്ന ഇസ്ലാമൊഫോബിയയുടെ കാലത്ത് കോണ്‍ഗ്രസ് മുസ്ലിം ലീഗിനോടുള്ള ബന്ധം ദൃഢമാക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് പൂര്‍ണ പിന്തുണയോടെ കോണ്‍ഗ്രസിനൊപ്പമുണ്ട്. വരും നാളുകളില്‍ സംയുക്തമായ മുന്നണി പ്രവര്‍ത്തനങ്ങള്‍ക്കുള്ള എല്ലാ സഹകരണവും, പുതിയ ഉത്തരവാദിത്വത്തിനുള്ള സര്‍വ്വ പിന്തുണയും കുഞ്ഞാലിക്കുട്ടി ഉറപ്പുനല്‍കിയതായി സുധാകരന്‍ പറഞ്ഞു. പച്ച […]

കണ്ണൂര്‍: യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ് മുസ്ലിം ലീഗെന്ന് പുതിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇടതുപക്ഷത്തിന് പോലും സമനില തെറ്റുന്ന ഇസ്ലാമൊഫോബിയയുടെ കാലത്ത് കോണ്‍ഗ്രസ് മുസ്ലിം ലീഗിനോടുള്ള ബന്ധം ദൃഢമാക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗ് പൂര്‍ണ പിന്തുണയോടെ കോണ്‍ഗ്രസിനൊപ്പമുണ്ട്. വരും നാളുകളില്‍ സംയുക്തമായ മുന്നണി പ്രവര്‍ത്തനങ്ങള്‍ക്കുള്ള എല്ലാ സഹകരണവും, പുതിയ ഉത്തരവാദിത്വത്തിനുള്ള സര്‍വ്വ പിന്തുണയും കുഞ്ഞാലിക്കുട്ടി ഉറപ്പുനല്‍കിയതായി സുധാകരന്‍ പറഞ്ഞു.

പച്ച നിറവും, മുസ്ലിം എന്ന പേരും കേള്‍ക്കുമ്പോള്‍ ഇടതുപക്ഷത്തിന് പോലും സമനില തെറ്റുന്ന ഇസ്ലാമൊഫോബിയയുടെ കാലത്ത് കോണ്‍ഗ്രസ് മുസ്ലിം ലീഗിനോടുള്ള സാഹോദര്യം ദൃഢമാക്കുക തന്നെ ചെയ്യുമെന്നും സമൂഹത്തില്‍ വളര്‍ന്നു വരുന്ന വര്‍ഗീയതയെ എന്ത് വന്നാലും ഒന്നിച്ചു നിന്ന് നേരിടുക തന്നെ ചെയ്യുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it