ഇന്ധന നികുതി ഇളവ് ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ചക്രസ്തംഭന സമരം നടത്തി

കാസര്‍കോട്: ഇന്ധന നികുതിയില്‍ ഇളവ് ചെയ്യാത്ത പിണറായി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചും കേന്ദ്രസര്‍ക്കാര്‍ പാചകവാതക സബ്‌സിഡി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ വിദ്യാനഗര്‍ ബി.സി റോഡ് കലക്ടറേറ്റ് ജംഗ്ഷനില്‍ ചക്രസ്തംഭന സമരം നടത്തി. രാവിലെ 11 മണി മുതല്‍ 11.15 വരെയായിരുന്നു സമരം. ഇതേ തുടര്‍ന്ന് ഗതാഗതതടസ്സമുണ്ടായി. സമരം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. കരുണ്‍താപ്പ, ശാന്തമ്മ ഫിലിപ്പ്, കെ. നീലകണ്ഠന്‍, […]

കാസര്‍കോട്: ഇന്ധന നികുതിയില്‍ ഇളവ് ചെയ്യാത്ത പിണറായി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചും കേന്ദ്രസര്‍ക്കാര്‍ പാചകവാതക സബ്‌സിഡി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ വിദ്യാനഗര്‍ ബി.സി റോഡ് കലക്ടറേറ്റ് ജംഗ്ഷനില്‍ ചക്രസ്തംഭന സമരം നടത്തി. രാവിലെ 11 മണി മുതല്‍ 11.15 വരെയായിരുന്നു സമരം.
ഇതേ തുടര്‍ന്ന് ഗതാഗതതടസ്സമുണ്ടായി. സമരം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു.
കരുണ്‍താപ്പ, ശാന്തമ്മ ഫിലിപ്പ്, കെ. നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ, ബി.പി പ്രദീപ് കുമാര്‍, പി.ജി ദേവ്, പി.എ അഷ്‌റഫലി, കെ. ഖാലിദ്, സാജിദ് മൊവ്വല്‍, അര്‍ജുനന്‍ തായലങ്ങാടി, വിനോദ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it