സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവായ കോണ്‍ഗ്രസ് നേതാവിന്റെ ഓട്ടോയ്ക്ക് തീയിട്ടു

കാഞ്ഞങ്ങാട്: ചെറുവത്തൂരില്‍ സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് കൂടിയായ വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ടിന്റെ ഓട്ടോയ്ക്ക് തീയിട്ടു. നെല്ലിക്കാലില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പതിനഞ്ചാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ടും ഓട്ടോ ഡ്രൈവറും ഐ.എന്‍.ടി.യു.സി. നേതാവുമായ പത്തില്‍ സുരേഷിന്റെ ഓട്ടോയ്ക്കാണ് തീയിട്ടത്. അയല്‍വാസിയുടെ വീട്ടില്‍ നിര്‍ത്തിയിട്ടതായിരുന്നു. കാവുഞ്ചിറ ഉള്‍പ്പെടുന്ന പതിനഞ്ചാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇന്ദുലേഖയുടെ ഭര്‍ത്താവാണ് സുരേഷ്. തിരഞ്ഞെടുപ്പില്‍ സുരേഷ് ബൂത്ത് ഏജന്റ് ആയിരുന്നു. സി.പി.എം. പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്നും പരാജയഭീതി പൂണ്ട് അക്രമം അഴിച്ചുവിടുയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ഇടതു […]

കാഞ്ഞങ്ങാട്: ചെറുവത്തൂരില്‍ സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് കൂടിയായ വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ടിന്റെ ഓട്ടോയ്ക്ക് തീയിട്ടു. നെല്ലിക്കാലില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പതിനഞ്ചാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ടും ഓട്ടോ ഡ്രൈവറും ഐ.എന്‍.ടി.യു.സി. നേതാവുമായ പത്തില്‍ സുരേഷിന്റെ ഓട്ടോയ്ക്കാണ് തീയിട്ടത്. അയല്‍വാസിയുടെ വീട്ടില്‍ നിര്‍ത്തിയിട്ടതായിരുന്നു. കാവുഞ്ചിറ ഉള്‍പ്പെടുന്ന പതിനഞ്ചാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇന്ദുലേഖയുടെ ഭര്‍ത്താവാണ് സുരേഷ്. തിരഞ്ഞെടുപ്പില്‍ സുരേഷ് ബൂത്ത് ഏജന്റ് ആയിരുന്നു. സി.പി.എം. പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്നും പരാജയഭീതി പൂണ്ട് അക്രമം അഴിച്ചുവിടുയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
ഇടതു മുന്നണിയുടെ സിറ്റിംഗ് സീറ്റായ കാവുഞ്ചിറ നഷ്ടപ്പെടുമെന്നതിലുള്ള നിരാശയില്‍ നിന്നാണ് സി.പി.എം അക്രമത്തിലേക്ക് തിരിഞ്ഞതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിവരമറിഞ്ഞ് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ സുരേഷിന്റെ വീട്ടിലെത്തി. ചെറുവത്തൂര്‍ പൊന്‍മാലത്ത് ഒന്‍പതാം വാര്‍ഡില്‍ യു.ഡി.എഫ് വനിത ഏജന്റുമാര്‍ക്ക് നേരെ മുളകുപൊടി പ്രയോഗിച്ചു. ശാരദ, സുവര്‍ണ്ണിനി എന്നിവര്‍ക്കുനേരെ പോളിങ്ങ് ബൂത്തിലെ ജനലിലൂടെയാണ് മുളകുപൊടി പാറ്റിയത്. സ്ഥാനാര്‍ത്ഥി രാജേന്ദ്രന്‍ പയ്യാടക്കത്ത് വിവരം കലക്ടറെ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.

Related Articles
Next Story
Share it