മരുന്നാണെന്ന് കരുതി കീടനാശിനി കഴിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു

ബെല്‍ത്തങ്ങാടി: മരുന്നാണെന്ന് കരുതി കീടനാശിനി കഴിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. കവലമുദൂര്‍ അഗാര്‍ട്ട്യാറുവിലെ ജയന്ത് പ്രഭുവാണ്(58) മരിച്ചത്. അള്‍സര്‍രോഗബാധിതനായ ജയന്ത് പ്രഭു ഇതിനുള്ള മരുന്ന് കഴിച്ചുവരികയായിരുന്നു. പുല്ലില്‍ തളിക്കാനുള്ള കീടനാശിനി മരുന്നാണെന്ന് കരുതി പ്രഭു ഇത് കുടിച്ചു. ഡിസംബര്‍ 21ന് രാത്രിയാണ് സംഭവം. പിറ്റേന്ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അദ്ദേഹം വോട്ട് രേഖപ്പെടുത്തി. രാത്രിയോടെ കുഴഞ്ഞുവീണ പ്രഭുവിനെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് കീടനാശിനി ശരീരത്തിനകത്ത് കടന്നതായി വ്യക്തമായത്. തിങ്കളാഴ്ച […]

ബെല്‍ത്തങ്ങാടി: മരുന്നാണെന്ന് കരുതി കീടനാശിനി കഴിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. കവലമുദൂര്‍ അഗാര്‍ട്ട്യാറുവിലെ ജയന്ത് പ്രഭുവാണ്(58) മരിച്ചത്. അള്‍സര്‍രോഗബാധിതനായ ജയന്ത് പ്രഭു ഇതിനുള്ള മരുന്ന് കഴിച്ചുവരികയായിരുന്നു. പുല്ലില്‍ തളിക്കാനുള്ള കീടനാശിനി മരുന്നാണെന്ന് കരുതി പ്രഭു ഇത് കുടിച്ചു. ഡിസംബര്‍ 21ന് രാത്രിയാണ് സംഭവം. പിറ്റേന്ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അദ്ദേഹം വോട്ട് രേഖപ്പെടുത്തി. രാത്രിയോടെ കുഴഞ്ഞുവീണ പ്രഭുവിനെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് കീടനാശിനി ശരീരത്തിനകത്ത് കടന്നതായി വ്യക്തമായത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. കവാലമുദൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗമായ പ്രഭു ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. ജയന്ത് പ്രഭു കഴിഞ്ഞ തവണ രണ്ടുതവണ ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരു തവണ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായി.

Related Articles
Next Story
Share it