നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും; കോടതി സമന്‍സയച്ചു

കാസര്‍കോട്: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി കോടതി സമന്‍സയച്ചു. ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി സമന്‍സയച്ചത്. രഹസ്യമൊഴിയെടുക്കുന്നതിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമന്‍സ്. നടിയെ അക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രദീപ് കോട്ടത്തലയെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാണ്ടിലായ പ്രദീപിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഈ കേസിലാണ് പരാതിക്കാരനായ വിപിന്‍ലാലിന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തുന്നത്.

കാസര്‍കോട്: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി കോടതി സമന്‍സയച്ചു. ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി സമന്‍സയച്ചത്. രഹസ്യമൊഴിയെടുക്കുന്നതിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമന്‍സ്.
നടിയെ അക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രദീപ് കോട്ടത്തലയെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
റിമാണ്ടിലായ പ്രദീപിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഈ കേസിലാണ് പരാതിക്കാരനായ വിപിന്‍ലാലിന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തുന്നത്.

Related Articles
Next Story
Share it