പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ കണ്ടക്ടര്‍ തൂങ്ങിമരിച്ച നിലയില്‍

പെര്‍ള: പ്രകൃതിവിരുദ്ധ ലൈംഗികപീഡനക്കേസില്‍ പ്രതിയായി ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ബസ് കണ്ടക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാണിനഗര്‍ നെക്കരമജലിലെ രാമനായക്-ലക്ഷ്മി ദമ്പതികളുടെ മകന്‍ നാഗരാജാ(32)ണ് മരിച്ചത്. സ്വകാര്യബസ് കണ്ടക്ടറായ നാഗരാജിന്റെ വീട്ടില്‍ ഞായറാഴ്ച രാത്രി തെയ്യത്തിന് വിളമ്പല്‍ ചടങ്ങ് ഉണ്ടായിരുന്നു. രാത്രി 12 മണിവരെ വീട്ടിലുണ്ടായിരുന്നു. ഇന്നലെ രാവിലെ മുതലാണ് നാഗരാജിനെ കാണാതായത്. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിവരുന്നതിനിടെ വീട്ടില്‍ നിന്ന് അല്‍പ്പം മാറിയുള്ള മരക്കൊമ്പിലാണ് നാഗരാജിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആണ്‍കുട്ടിയെ […]

പെര്‍ള: പ്രകൃതിവിരുദ്ധ ലൈംഗികപീഡനക്കേസില്‍ പ്രതിയായി ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ബസ് കണ്ടക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാണിനഗര്‍ നെക്കരമജലിലെ രാമനായക്-ലക്ഷ്മി ദമ്പതികളുടെ മകന്‍ നാഗരാജാ(32)ണ് മരിച്ചത്. സ്വകാര്യബസ് കണ്ടക്ടറായ നാഗരാജിന്റെ വീട്ടില്‍ ഞായറാഴ്ച രാത്രി തെയ്യത്തിന് വിളമ്പല്‍ ചടങ്ങ് ഉണ്ടായിരുന്നു. രാത്രി 12 മണിവരെ വീട്ടിലുണ്ടായിരുന്നു. ഇന്നലെ രാവിലെ മുതലാണ് നാഗരാജിനെ കാണാതായത്. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിവരുന്നതിനിടെ വീട്ടില്‍ നിന്ന് അല്‍പ്പം മാറിയുള്ള മരക്കൊമ്പിലാണ് നാഗരാജിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് മൂന്നുമാസം മുമ്പാണ് നാഗരാജ് പുറത്തിറങ്ങിയത്. സഹോദരങ്ങള്‍: ജയപ്രകാശ്, രാജേശ്വരി.

Related Articles
Next Story
Share it