എറണാകുളം: എറണാകുളം ജില്ലയിലെ ഞാറക്കല്‍ പഞ്ചായത്തിലെ ഗവ. ഫിഷറിസ് സ്കൂളിലേയും ചെറായി എല്‍.പി.ജി സ്കൂളിലേയും നിര്‍ധരരായ 175 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് എറണാകുളത്തെ കാസര്‍കോടന്‍ കൂട്ടായ്മയായ വെല്‍ഫെയര്‍ അസോസിയേഷന് ഓഫ് കാസര്‍കോട് എറണാകുളം (വെയ്ക്) സംഘടനയുടെ പഠനോപകരണങ്ങളടങ്ങിയ കാരുണ്യഹസ്തം.
‘ചേര്‍ത്ത് നിര്‍ത്താം കൈകോര്‍ത്ത് നടത്താം’ എന്ന സന്ദേശവുമായാണ് തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംഘടന പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.
പഠനോപകരണങ്ങള്‍ക്ക് പുറമെ നിര്‍ധരരായ 8 വിദ്യാര്‍ത്ഥികളെ വെയ്ക് ദത്തെടുക്കുകയും ചെയ്തു. ഈ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനങ്ങള്‍ക്കുള്ള എല്ലാ ചെലവുകളും വെയ്ക്ക് വഹിക്കും.
ഞാറക്കല്‍ എല്‍.പി സ്കൂളില്‍ നടന്ന പരിപാടി സ്ഥലം എം.എല്‍.എ. കെ.എന്‍ ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി രാജു അധ്യക്ഷത വഹിച്ചു. വെയ്ക് സാരഥികളായ അഡ്വ. അനസ് ഷംനാട്, അബ്ദുല്‍ കാസിം, ഷമീം അക്കര, നിസാം മുസാഫിര്‍, മുഹമ്മദ് അലി, റാസി തളങ്കര സംസാരിച്ചു.
ട്രോളിംഗ് സമയത്ത് തീരദേശ മേഖലകളിലെ വറുതികള്‍ കെ.എന്‍. ഉണ്ണികൃഷ്ണന് എം.എല്‍.എ. എറണാകുളത്ത് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായ വെയ്ക് ഭാരവാഹികളുടെ ശ്രദ്ധയില്‍ കൊണ്ട് വന്നതിനെ തുടര്‍ന്നാണ് വെയ്ക് ഭാരവാഹികള്‍ പ്രദേശം സന്ദര്‍ശിച്ച് സഹായസ്തവുമായി എത്തിയത്.