വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ അന്തിമ ഒരുക്കങ്ങള്‍ പരിശോധിക്കുന്നതിന് മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ കലക്ടര്‍ സന്ദര്‍ശിച്ചു

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ അന്തിമ ഒരുക്കങ്ങള്‍ പരിശോധിക്കുന്നതിന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. മഞ്ചേശ്വരം മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായ കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും കാസര്‍കോട് മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായ കാസര്‍കോട് ഗവ. കോളേജിലും ഉദുമ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രമായ പെരിയ ഗവ. പോളി ടെക്‌നിക് കോളേജിലും സന്ദര്‍ശനം നടത്തി. പോസ്റ്റല്‍ ബാലറ്റ്, സര്‍വ്വീസ് വോട്ടുകള്‍ ഉള്‍പ്പടെയുള്ളവക്ക് ഒരുക്കിയ ക്രമീകരണങ്ങള്‍ പരിശോധിച്ചു. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. […]

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ അന്തിമ ഒരുക്കങ്ങള്‍ പരിശോധിക്കുന്നതിന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. മഞ്ചേശ്വരം മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായ കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും കാസര്‍കോട് മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായ കാസര്‍കോട് ഗവ. കോളേജിലും ഉദുമ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രമായ പെരിയ ഗവ. പോളി ടെക്‌നിക് കോളേജിലും സന്ദര്‍ശനം നടത്തി. പോസ്റ്റല്‍ ബാലറ്റ്, സര്‍വ്വീസ് വോട്ടുകള്‍ ഉള്‍പ്പടെയുള്ളവക്ക് ഒരുക്കിയ ക്രമീകരണങ്ങള്‍ പരിശോധിച്ചു. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സൈമണ്‍ ഫെര്‍ണാണ്ടസ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ കെ. രാജന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
കുമ്പള ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മഞ്ചേശ്വരം വരണാധികാരി എം.കെ ഷാജി, ഉപവരണാധികാരി എസ്. അനുപം, തഹസില്‍ദാര്‍ എം.ജെ ഷാജുമോന്‍ എന്നിവര്‍ പങ്കെടുത്തു.
കാസര്‍കോട് ഗവ.കോളേജിലെ സന്ദര്‍ശനത്തില്‍ കാസര്‍കോട് വരണാധികാരി പി. ഷാജു, ഉപവരണാധികാരി ജി. രാജേഷ്‌കുമാര്‍, തഹസില്‍ദാര്‍ ടി. വിജയന്‍ തുടങ്ങിവര്‍ പങ്കാളികളായി. പെരിയ ഗവ.പോളിടെക്‌നിക് കോളേജില്‍ ഉദുമ വരണാധികാരി സി.എല്‍ ജയ ജോസ് രാജ്, ഉപവരണാധികാരി ആര്‍.കെ സുനില്‍, തഹസില്‍ദാര്‍ പി. പ്രേംരാജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
21ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ തൃക്കരിപ്പൂര്‍ ഗവ.പോളിടെക്‌നിക് കോളേജും നാല് മണിക്ക് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പടന്നക്കാട് നെഹ്‌റു കോളേജും സന്ദര്‍ശിക്കും.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കായി 885 ജീവനക്കാരെ റാന്‍ഡമൈസേഷനിലൂടെ നിയമിച്ചു. 295 വീതം കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍ എന്നിങ്ങിനെയാണ് നിശ്ചയിച്ചത്.
ഇവര്‍ക്ക് ഏപ്രില്‍ 23, 24 തീയ്യതികളില്‍ കാസര്‍കോട് ഗവ. കോളേജില്‍ ക്ലാസ് നല്‍കും. 23ന് രാവിലെ 10ന് കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍ക്കും ഉച്ചയ്ക്ക് രണ്ടിന് കൗണ്ടിങ് അസിസ്റ്റന്റുമാര്‍ക്കും 24ന് രാവിലെ 10ന് മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് ക്ലാസ് നല്‍കും.

Related Articles
Next Story
Share it