തീപിടിത്തത്തില്‍ പറമ്പിലെ തെങ്ങുകള്‍ നശിച്ചു

കാഞ്ഞങ്ങാട്: കോട്ടച്ചേരി മന്‍സൂര്‍ ആസ്പത്രിക്ക് മുന്‍വശത്തെ പറമ്പില്‍ തീ പിടിത്തമുണ്ടായി. പറമ്പിലുണ്ടായിരുന്ന മുളങ്കൂട്ടങ്ങള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പിഴുതു മാറ്റിയിരുന്നു. ഇതിന് മുകളിലൂടെ കടന്നു പോകുന്ന വൈദ്യുതി കമ്പിയില്‍ നിന്ന് തീ പൊരി വീണതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്ന് സംശയിക്കുന്നു. പറമ്പിലെ അഞ്ച് തെങ്ങുകള്‍ക്ക് അഗ്‌നിബാധയേറ്റു. അഗ്‌നിരക്ഷാസേനയെത്തി തീ അണച്ചതിനാല്‍ സമീപ പ്രദേശങ്ങളിലേക്ക് തീ പടരുന്ന തൊഴിവായി. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം.

Related Articles
Next Story
Share it