മഹാരാഷ്ട്രയിലും ഗുജറാത്തിലും റിപ്പോര്‍ട്ടു ചെയ്ത ഫംഗസ് ബാധ കേരളത്തിലും സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: മഹാരാഷ്ട്രയിലും ഗുജറാത്തിലും റിപ്പോര്‍ട്ടു ചെയ്ത ഫംഗസ് ബാധ കേരളത്തിലും സ്ഥിരീകരിച്ചു. ഇത്തരം ഫംഗല്‍ ഇന്‍ഫെക്ഷന്‍ കേരളത്തിലും സ്ഥിരീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ അപൂര്‍വമായി ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് വരുന്നതിന് മുമ്പും ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കുട്ടികള്‍ രോഗവാഹകരായേക്കാനുള്ള സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കാര്യത്തില്‍ അനാവശ്യ ഭീതി പരത്തരുത്. രോഗം വന്നാലും ലഘുവായ രോഗലക്ഷണങ്ങളോടെ വന്നുപോകാം. മുതിര്‍ന്നവരുമായി ഇടപെടല്‍ കുറയ്ക്കുക, മാസ്‌ക് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും […]

തിരുവനന്തപുരം: മഹാരാഷ്ട്രയിലും ഗുജറാത്തിലും റിപ്പോര്‍ട്ടു ചെയ്ത ഫംഗസ് ബാധ കേരളത്തിലും സ്ഥിരീകരിച്ചു. ഇത്തരം ഫംഗല്‍ ഇന്‍ഫെക്ഷന്‍ കേരളത്തിലും സ്ഥിരീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ അപൂര്‍വമായി ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് വരുന്നതിന് മുമ്പും ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കുട്ടികള്‍ രോഗവാഹകരായേക്കാനുള്ള സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കാര്യത്തില്‍ അനാവശ്യ ഭീതി പരത്തരുത്. രോഗം വന്നാലും ലഘുവായ രോഗലക്ഷണങ്ങളോടെ വന്നുപോകാം. മുതിര്‍ന്നവരുമായി ഇടപെടല്‍ കുറയ്ക്കുക, മാസ്‌ക് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles
Next Story
Share it