കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായം; 3 ലക്ഷം രൂപ അടുത്ത മാസം തന്നെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം അടുത്ത മാസം മുതല്‍ വിതരണം ചെയ്യും. മൂന്ന് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം അടുത്ത മാസം ആദ്യ ആഴ്ച അവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് മഹാമാരി മൂലം മാതാപിതാക്കളെയോ അല്ലെങ്കില്‍ രക്ഷിതാക്കളെയോ നഷ്ടമായ കുട്ടികള്‍ക്കാണ് ധനസഹായം നല്‍കുന്നത്. ഇതിനായി 3,19,99,000 രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം കൂടാതെ […]

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം അടുത്ത മാസം മുതല്‍ വിതരണം ചെയ്യും. മൂന്ന് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം അടുത്ത മാസം ആദ്യ ആഴ്ച അവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കോവിഡ് മഹാമാരി മൂലം മാതാപിതാക്കളെയോ അല്ലെങ്കില്‍ രക്ഷിതാക്കളെയോ നഷ്ടമായ കുട്ടികള്‍ക്കാണ് ധനസഹായം നല്‍കുന്നത്. ഇതിനായി 3,19,99,000 രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം കൂടാതെ കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതം സര്‍ക്കാര്‍ നല്‍കും. ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വഹിക്കുന്നതാണ്.

നിലവില്‍ ആനുകൂല്യത്തിനര്‍ഹരായ 87 കുട്ടികളെയാണ് കണ്ടെത്തിയിട്ടുള്ളത്. ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Related Articles
Next Story
Share it