വിദ്യാര്‍ത്ഥികള്‍ ഇന്റര്‍നെറ്റ് പ്രശ്‌നം നേരിടുന്നു; മുഖ്യമന്ത്രി സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ചു. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ലഭ്യതയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണിത്. കോവിഡ് സാഹചര്യത്തില്‍ വിദ്യാഭ്യാസം പൂര്‍ണമായും ഓണ്‍ലൈനിലാക്കിയതോടെ ഇന്റര്‍നെറ്റ് വേഗതക്കുറവ് പലയിടത്തും പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. മലയോര ഗ്രാമങ്ങളിലും മറ്റും ഇന്റര്‍നെറ്റ് വേഗത വളരെ കുറവാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായാണ് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ചിരിക്കുന്നത്. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഈ മാസം 10ന് രാവിലെ 11.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് […]

തിരുവനന്തപുരം: മുഖ്യമന്ത്രി സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ചു. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ലഭ്യതയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണിത്. കോവിഡ് സാഹചര്യത്തില്‍ വിദ്യാഭ്യാസം പൂര്‍ണമായും ഓണ്‍ലൈനിലാക്കിയതോടെ ഇന്റര്‍നെറ്റ് വേഗതക്കുറവ് പലയിടത്തും പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. മലയോര ഗ്രാമങ്ങളിലും മറ്റും ഇന്റര്‍നെറ്റ് വേഗത വളരെ കുറവാണ്.

ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായാണ് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ചിരിക്കുന്നത്. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഈ മാസം 10ന് രാവിലെ 11.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം.

Related Articles
Next Story
Share it