സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നത് -പി. രഘുനാഥ്

കാസര്‍കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കാനല്ല സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് പറഞ്ഞു. ബി.ജെ.പി. കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ജില്ലാ നേതൃ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ മുഖ്യമന്ത്രി അകത്താകുമെന്നതുകൊണ്ടാണ് കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എം. നേതാക്കള്‍ ഉന്നയിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും പരസ്പര ധാരണയിലാണ് മത്സരിക്കുന്നതെന്നും ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിലാണ് അവരെന്നും രഘുനാഥ് […]

കാസര്‍കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കാനല്ല സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് പറഞ്ഞു. ബി.ജെ.പി. കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ജില്ലാ നേതൃ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ മുഖ്യമന്ത്രി അകത്താകുമെന്നതുകൊണ്ടാണ് കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എം. നേതാക്കള്‍ ഉന്നയിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും പരസ്പര ധാരണയിലാണ് മത്സരിക്കുന്നതെന്നും ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിലാണ് അവരെന്നും രഘുനാഥ് ആരോപിച്ചു. ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ബി.ജെ.പി. നാഷണല്‍ കൗണ്‍സില്‍ അംഗം പ്രമീള സി. നായിക്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ്, ഉത്തര മേഖല വൈസ് പ്രസിഡണ്ട് സതീഷ് ചന്ദ്ര ഭണ്ഡാരി, സംസ്ഥാന സമിതി അംഗങ്ങളായ പി. സുരേഷ് കുമാര്‍ ഷെട്ടി, അഡ്വ. വി. ബാലകൃഷ്ണ ഷെട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍ സ്വാഗതവും സുധാമ ഗോസാഡ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it