കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ അടച്ചിട്ട മേല്‍പ്പാലം ദിവസങ്ങളായിട്ടും തുറന്നില്ല

കാസര്‍കോട്: അറ്റകുറ്റ പണിയുടെ പേരില്‍ അടച്ചിട്ട കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലം ആഴ്ച്ചകള്‍ പിന്നിട്ടിട്ടും തുറക്കാത്തതില്‍ പ്രതിഷേധമുയരുന്നു. റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലങ്ങളിലൊന്ന് ആഴ്ച്ചകള്‍ക്ക് മുമ്പാണ് മുന്നറിയിപ്പില്ലാതെ അടച്ചിട്ടത്. എന്നാല്‍ അറ്റകുറ്റ പണി പൂര്‍ത്തിയാക്കി ഇതുവരെയും തുറക്കാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.തളങ്കര മാലിക് ദീനാര്‍ ഉറൂസ് ആരംഭിച്ചതോടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ തീവണ്ടി മാര്‍ഗം എത്തുന്നുണ്ട്. നിരവധി ഉദ്യോഗസ്ഥരടക്കം ആയിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന പ്രധാന റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലങ്ങളിലൊന്ന് അടച്ചിട്ടതോടെ പലരും പാളം മുറിച്ച് കടക്കുകയാണ്. ഇത് അപകടത്തിന് […]

കാസര്‍കോട്: അറ്റകുറ്റ പണിയുടെ പേരില്‍ അടച്ചിട്ട കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലം ആഴ്ച്ചകള്‍ പിന്നിട്ടിട്ടും തുറക്കാത്തതില്‍ പ്രതിഷേധമുയരുന്നു. റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലങ്ങളിലൊന്ന് ആഴ്ച്ചകള്‍ക്ക് മുമ്പാണ് മുന്നറിയിപ്പില്ലാതെ അടച്ചിട്ടത്. എന്നാല്‍ അറ്റകുറ്റ പണി പൂര്‍ത്തിയാക്കി ഇതുവരെയും തുറക്കാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
തളങ്കര മാലിക് ദീനാര്‍ ഉറൂസ് ആരംഭിച്ചതോടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ തീവണ്ടി മാര്‍ഗം എത്തുന്നുണ്ട്. നിരവധി ഉദ്യോഗസ്ഥരടക്കം ആയിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന പ്രധാന റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലങ്ങളിലൊന്ന് അടച്ചിട്ടതോടെ പലരും പാളം മുറിച്ച് കടക്കുകയാണ്. ഇത് അപകടത്തിന് കാരണമായേക്കുമെന്ന ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം ഷിറിയ തീരദേശ സ്റ്റേഷനിലെ ബോട്ട് ഡ്രൈവര്‍ മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷനില്‍ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് തീവണ്ടി തട്ടി മരിച്ചത്. രണ്ടാം ഫ്‌ളാറ്റ് ഫോമില്‍ നിന്നും ഒന്നാം ഫ്‌ളാറ്റ് ഫോമിലേക്ക് തിരിച്ചുവരാനുള്ള ഒരു ഭാഗത്തെ മേല്‍പ്പാലമാണ് അടച്ചിട്ടിരിക്കുന്നത്.

Related Articles
Next Story
Share it