കടല്‍ കടന്ന് കാസര്‍കോടിന്റെ ചോക്ലേറ്റ് മധുരം; ഇത് കൊക്കോ ക്രാഫ്റ്റിന്റെ വിജയഗാഥ
കാസര്‍കോട്: ബദാമും ഈത്തപ്പഴവും നിറച്ച ചോക്ലേറ്റ് മിഠായികള്‍, തിളങ്ങുന്ന കവറുകളിലും പേപ്പറുകളിലും പൊതിഞ്ഞു കിട്ടുന്ന വൈവിധ്യമാര്‍ന്ന ചോക്ലേറ്റ് രൂപാന്തരങ്ങള്‍. രുചിയോടെ നുണയുന്ന ചോക്ലേറ്റ് മധുരങ്ങള്‍ക്ക് ഇനി കാസര്‍കോടിന്റെ കയ്യൊപ്പ് കൂടിയുണ്ടാവും. കാസര്‍കോട് അനന്തപുരത്ത് ആരംഭിച്ച കൊക്കോക്രാഫ്റ്റ് എന്ന ചോക്ലേറ്റ് ഉല്‍പ്പാദന-വിതരണ കമ്പനിയിലൂടെ വിജയത്തിന്റെ മധുരഗാഥ രചിക്കുകയാണ് രത്നാകരന്‍ മാവില. കഴിഞ്ഞ ജൂലൈയില്‍ ആരംഭിച്ച കമ്പനിയിലൂടെ പ്രതിമാസം 200 ടണ്‍ ചോക്ലേറ്റ് ബ്ലോക്കുകളാണ് ദുബായിലേക്ക് കയറ്റുമതി ചെയ്യുന്നത്. ചോക്ലേറ്റ് ഉല്‍പ്പാദനത്തിലും വിതരണത്തിലും 32 വര്‍ഷത്തോളം പ്രവര്‍ത്തിച്ച പാരമ്പര്യമായിരുന്നു രത്നാകരന്‍ […]

കാസര്‍കോട്: ബദാമും ഈത്തപ്പഴവും നിറച്ച ചോക്ലേറ്റ് മിഠായികള്‍, തിളങ്ങുന്ന കവറുകളിലും പേപ്പറുകളിലും പൊതിഞ്ഞു കിട്ടുന്ന വൈവിധ്യമാര്‍ന്ന ചോക്ലേറ്റ് രൂപാന്തരങ്ങള്‍. രുചിയോടെ നുണയുന്ന ചോക്ലേറ്റ് മധുരങ്ങള്‍ക്ക് ഇനി കാസര്‍കോടിന്റെ കയ്യൊപ്പ് കൂടിയുണ്ടാവും. കാസര്‍കോട് അനന്തപുരത്ത് ആരംഭിച്ച കൊക്കോക്രാഫ്റ്റ് എന്ന ചോക്ലേറ്റ് ഉല്‍പ്പാദന-വിതരണ കമ്പനിയിലൂടെ വിജയത്തിന്റെ മധുരഗാഥ രചിക്കുകയാണ് രത്നാകരന്‍ മാവില. കഴിഞ്ഞ ജൂലൈയില്‍ ആരംഭിച്ച കമ്പനിയിലൂടെ പ്രതിമാസം 200 ടണ്‍ ചോക്ലേറ്റ് ബ്ലോക്കുകളാണ് ദുബായിലേക്ക് കയറ്റുമതി ചെയ്യുന്നത്. ചോക്ലേറ്റ് ഉല്‍പ്പാദനത്തിലും വിതരണത്തിലും 32 വര്‍ഷത്തോളം പ്രവര്‍ത്തിച്ച പാരമ്പര്യമായിരുന്നു രത്നാകരന്‍ മാവിലയുടെ ആത്മധൈര്യം. ഒപ്പം പിന്തുണയുമായി മൂന്ന് വ്യവസായ പങ്കാളികളും. ഒരു കോടിയുടെ ചോക്ലേറ്റ് ഓര്‍ഡറുകളാണ് മാസംതോറും ലഭിക്കുന്നതെന്ന് രത്നാകരന്‍ പറയുന്നു.
മംഗളൂരുവിലെ കാംപ്‌കോ ചോക്ലേറ്റ് നിര്‍മ്മാണ ഫാക്ടറിയിലൂടെയായിരുന്നു തുടക്കം. എട്ട് വര്‍ഷത്തെ ജോലിക്ക് ശേഷം ദുബായിലേക്ക് ചേക്കേറി. അവിടെയും ഇതേ രംഗത്ത് 20 വര്‍ഷം. പിന്നെ ആഗോള ചോക്ലേറ്റ് നിര്‍മ്മാതാക്കളായ നെസ്ലേയില്‍. തുടര്‍ന്നാണ് എന്തുകൊണ്ട് സ്വന്തമായി ചോക്ലേറ്റ് കമ്പനി രൂപീകരിച്ചുകൂട എന്ന ചിന്ത വന്നത്. ദുബായിലെ സ്വന്തം കമ്പനിയില്‍ ഇന്ന് 70 പേര്‍ ജോലി ചെയ്യുന്നുണ്ട്. കൊവിഡ് വ്യാപന സമയത്താണ് നാട്ടിലേക്ക് വരുന്നത്. നാട്ടില്‍ ഒരു ചോക്ലേറ്റ് ഉല്‍പ്പാദന വിതരണ കമ്പനി രൂപീകരിക്കാനുള്ള ആശയം ഉദിച്ചു. വ്യവസായം തുടങ്ങാനുള്ള നടപടികള്‍ പിന്നീട് എളുപ്പമായിരുന്നു എന്ന് രത്നാകരന്‍ പറയുന്നു. ജില്ലാ വ്യവസായ കേന്ദ്രം അനന്തപുരത്ത് ഒരേക്കര്‍ ഭൂമി അനുവദിച്ചു. 2022ല്‍ നടപടികള്‍ തുടങ്ങി. 2024 ജൂലൈ 10ന് കാസര്‍കോട് ജില്ലയിലെ ആദ്യത്തെ ചോക്ലേറ്റ് ഫാക്ടറി ഉദ്ഘാടനം ചെയ്തു. നിലവില്‍ കാംപ്കോയില്‍ നിന്നാണ് അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കുന്നത്. വൈകാതെ കൊക്കോ പ്രോസസിംഗ് യൂണിറ്റ് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും ഇതിലൂടെ പ്രാദേശിക കൊക്കോ കര്‍ഷകരെ സഹായിക്കണമെന്നും രത്നാകരന്‍ മാവില പറയുന്നു.