കേരളത്തില്‍ തുടര്‍ഭരണത്തിലെത്തിയ ഇടതുസര്‍ക്കാരിനെയും സിപിഐഎമ്മിനെയും അഭിനന്ദിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

ന്യൂഡെല്‍ഹി: കേരളത്തില്‍ തുടര്‍ഭരണത്തിലെത്തിയ ഇടതുസര്‍ക്കാരിനെയും സിപിഐഎമ്മിനെയും അഭിനന്ദിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അന്തര്‍ദേശീയ വിഭാഗം തലവന്‍, ചെന്‍ സൗ സീതാറാം യെച്ചൂരിക്കയച്ച കത്തിലാണ് സിപിഐഎമ്മിനെ അഭിനന്ദിച്ചത്. ഇന്ത്യയിലെ കോവിഡ് വ്യാപനത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ചെനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോവിഡ് പ്രതിരോധത്തിന് ഇന്ത്യയ്ക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഈ മഹാമാരിയെ അതിജീവിക്കുമെന്നും ചെനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യെച്ചൂരിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് […]

ന്യൂഡെല്‍ഹി: കേരളത്തില്‍ തുടര്‍ഭരണത്തിലെത്തിയ ഇടതുസര്‍ക്കാരിനെയും സിപിഐഎമ്മിനെയും അഭിനന്ദിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അന്തര്‍ദേശീയ വിഭാഗം തലവന്‍, ചെന്‍ സൗ സീതാറാം യെച്ചൂരിക്കയച്ച കത്തിലാണ് സിപിഐഎമ്മിനെ അഭിനന്ദിച്ചത്.

ഇന്ത്യയിലെ കോവിഡ് വ്യാപനത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ചെനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോവിഡ് പ്രതിരോധത്തിന് ഇന്ത്യയ്ക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഈ മഹാമാരിയെ അതിജീവിക്കുമെന്നും ചെനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യെച്ചൂരിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ജൂലൈയില്‍ തുടക്കമാകുകയാണ്. സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചാരണത്തിന് ആക്കം കൂട്ടുന്ന വിധത്തില്‍ ശതാബ്ദിയനുഭവങ്ങള്‍ സിപിഐഎമ്മുമായി പങ്കുവക്കുമെന്നും ചെന്‍ സൗ യച്ചൂരിയെ അറിയിച്ചു.

വിയറ്റ്‌നാം, ഇറ്റലി, ജര്‍മനി എന്നീ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സിപിഐഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് കഴിഞ്ഞ ദിവസം സന്ദേശങ്ങള്‍ കൈമാറിയിരുന്നു.

Related Articles
Next Story
Share it