ജില്ലാ ആസ്പത്രിയില്‍ ഹെര്‍ണിയ ശസ്ത്രക്രിയക്കിടെ കുട്ടിയുടെ ഞരമ്പ് മുറിഞ്ഞു; ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി
കാഞ്ഞങ്ങാട്: ശസ്ത്രക്രിയക്കിടെ 10 വയസുകാരന്റെ ഞരമ്പ് മുറിഞ്ഞു. ജില്ലാ ആസ്പത്രിയിലാണ് ശസ്ത്രക്രിയ പിഴവ്. പുല്ലൂര്‍ പെരളത്തെ അശോകന്റെ മകനും വേലാശ്വരം ഗവ. യു.പി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ആദിനാഥാണ് ചികിത്സ പിഴവിനെ തുടര്‍ന്ന് ദുരിതത്തിലായത്. ഹെര്‍ണിയയ്ക്കുള്ള ശസ്ത്രക്രിയയ്ക്കിടെ അബദ്ധത്തില്‍ ഞരമ്പ് മുറിയുകയായിരുന്നു. ജില്ലാ ആസ്പത്രിയിലെ സീനിയര്‍ സര്‍ജന്‍ ഡോ.വിനോദാണ് ശസ്ത്രക്രിയ നടത്തിയതെന്ന് അശോകന്‍ പറഞ്ഞു.കഴിഞ്ഞമാസം 18നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 19ന് ആദ്യ ശസ്ത്രക്രിയയ്ക്കായി തിയേറ്ററില്‍ കൊണ്ടുപോയി. നിമിഷങ്ങള്‍ക്കകം ഡോക്ടര്‍ പുറത്തേക്ക് വന്ന് രക്ഷിതാവിനോട് കാര്യങ്ങള്‍ പറഞ്ഞു. […]

കാഞ്ഞങ്ങാട്: ശസ്ത്രക്രിയക്കിടെ 10 വയസുകാരന്റെ ഞരമ്പ് മുറിഞ്ഞു. ജില്ലാ ആസ്പത്രിയിലാണ് ശസ്ത്രക്രിയ പിഴവ്. പുല്ലൂര്‍ പെരളത്തെ അശോകന്റെ മകനും വേലാശ്വരം ഗവ. യു.പി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ആദിനാഥാണ് ചികിത്സ പിഴവിനെ തുടര്‍ന്ന് ദുരിതത്തിലായത്. ഹെര്‍ണിയയ്ക്കുള്ള ശസ്ത്രക്രിയയ്ക്കിടെ അബദ്ധത്തില്‍ ഞരമ്പ് മുറിയുകയായിരുന്നു. ജില്ലാ ആസ്പത്രിയിലെ സീനിയര്‍ സര്‍ജന്‍ ഡോ.വിനോദാണ് ശസ്ത്രക്രിയ നടത്തിയതെന്ന് അശോകന്‍ പറഞ്ഞു.
കഴിഞ്ഞമാസം 18നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 19ന് ആദ്യ ശസ്ത്രക്രിയയ്ക്കായി തിയേറ്ററില്‍ കൊണ്ടുപോയി. നിമിഷങ്ങള്‍ക്കകം ഡോക്ടര്‍ പുറത്തേക്ക് വന്ന് രക്ഷിതാവിനോട് കാര്യങ്ങള്‍ പറഞ്ഞു. അബദ്ധത്തില്‍ ഞരമ്പ് മുറിഞ്ഞു പോയെന്നും ഉടന്‍തന്നെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ കൊണ്ടു പോകണമെന്നുമാണ് പറഞ്ഞത്. ഏര്‍പ്പാടുകള്‍ ചെയ്തുതരാമെന്നും കൂടെ പോയാല്‍ മാത്രം മതിയെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്. ഉടന്‍ തന്നെ കണ്ണൂരിലേക്ക് പോവുകയായിരുന്നു. കണ്ണൂരിലെത്തിയപ്പോള്‍ കുട്ടിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തല്‍ക്കാലം ഞരമ്പിന്റെ മുറിവുണക്കാന്‍ മാത്രമേ കഴിയുകയുള്ളൂവെന്നും തല്‍ക്കാലം തുന്നി ചേര്‍ക്കാന്‍ കഴിയില്ലെന്നുമാണ് പറഞ്ഞത്. വളര്‍ച്ചയ്ക്കനുസരിച്ച് വികസിക്കുമ്പോള്‍ രക്തം കട്ട കെട്ടി നില്‍ക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. 20 വയസിനു ശേഷമേ എന്തെങ്കിലും ചെയ്യാന്‍ കഴിയുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അഞ്ചുദിവസത്തെ ചികിത്സയ്ക്ക് ശേഷം ആദിനാഥിനെ വീട്ടിലേക്ക് കൊണ്ടുപോയി. ആറുമാസത്തെ വിശ്രമവും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പിന്നീട് മംഗളുരു കെ.എം.സി ആസ്പത്രിയിലും വിദഗ്ധ ഉപദേശത്തിനായി അശോകന്‍ മകനെ കൊണ്ടു പോയി.
തല്‍ക്കാലം ഞരമ്പുകള്‍ യോജിപ്പിക്കാന്‍ കഴിയില്ലെന്ന് തന്നെയായിരുന്നു മംഗളൂരുവിലെയും ഉപദേശം.
ഞരമ്പ് മുറിയുകയും ഹെര്‍ണിയ ശസ്ത്രക്രിയ നടത്താന്‍ കഴിയാത്ത സാഹചര്യത്തിലും എന്തുചെയ്യണമെന്നറിയാതെ പ്രയാസത്തിലായിരിക്കുകയാണ് അശോകനും കുടുംബവും. ഇത് സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. പരാതിയില്‍ ഇന്ന് ചര്‍ച്ച നടക്കുന്നുണ്ട്.