ശിരിബാഗിലു സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കുട്ടികള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

ഉളിയത്തടുക്ക: 105 വര്‍ഷമായ ശിരിബാഗിലു ജി.ഡബ്ല്യു. എല്‍.പി. സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന ആവശ്യപ്പെട്ട് കുട്ടികള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.നേരത്തെ പി.ടി.എയും അധ്യാപകരും കുട്ടികളും നാട്ടുകാരും ചേര്‍ന്ന് വിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് ഭീമ ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഹരജിയിന്മേല്‍ ഒരു നടപടിയും ഉണ്ടായില്ല.അഞ്ചാം തരത്തില്‍ പഠിക്കുന്ന കുട്ടികള്‍ ഇതേ സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കുന്നതിനായി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പിന്നീട് കത്തയച്ചു. ഇതിനും ഒരു മറുപടിയും വന്നില്ല. ഇതേ തുടര്‍ന്നാണ് കുട്ടികളും ജനകീയ ആക്ഷന്‍ കമ്മറ്റിയും പി.ടി.എയുടെ […]

ഉളിയത്തടുക്ക: 105 വര്‍ഷമായ ശിരിബാഗിലു ജി.ഡബ്ല്യു. എല്‍.പി. സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന ആവശ്യപ്പെട്ട് കുട്ടികള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.
നേരത്തെ പി.ടി.എയും അധ്യാപകരും കുട്ടികളും നാട്ടുകാരും ചേര്‍ന്ന് വിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് ഭീമ ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഹരജിയിന്മേല്‍ ഒരു നടപടിയും ഉണ്ടായില്ല.
അഞ്ചാം തരത്തില്‍ പഠിക്കുന്ന കുട്ടികള്‍ ഇതേ സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കുന്നതിനായി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പിന്നീട് കത്തയച്ചു. ഇതിനും ഒരു മറുപടിയും വന്നില്ല. ഇതേ തുടര്‍ന്നാണ് കുട്ടികളും ജനകീയ ആക്ഷന്‍ കമ്മറ്റിയും പി.ടി.എയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. മധൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉമേഷ് ഗട്ടി ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍മാരായ ബഷീര്‍ സി. എം, ഹബീബ് ചെട്ടുംകുഴി, സക്കരിയ കുന്നില്‍, സുമയ്യ, അശോകന്‍, ഹാരിസ് ഉളിയത്തടുക്ക നേതൃത്വം നല്‍കി.
105 വര്‍ഷം പിന്നിട്ട ഈ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. അതിന് വേണ്ടി നിരവധി സമരങ്ങളാണ് നടന്നിട്ടുള്ളത്. നിരാശ തന്നെയായിരുന്നു ഫലം. ഇപ്പോള്‍ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് രക്ഷിതാക്കളും നാട്ടുകാരും സമരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
എല്ലാസൗകര്യവും കൂടിയ ഈ സ്‌കൂള്‍ എന്ത് കൊണ്ട് അപ്‌ഗ്രേഡ് ചെയ്യാത്തത് എന്ന ചോദ്യം ഇവിടെ ബാക്കിയാവുന്നു. സര്‍ക്കാറിന്റെ കനിവും കാത്തിരിക്കുകയാണ് രക്ഷിതാക്കളും കുട്ടികളും നാട്ടുകാരും.

Related Articles
Next Story
Share it