കോവിഡ് പ്രതിരോധത്തിനായി ജില്ലകള്‍ക്ക് ചീഫ് സെക്രട്ടറി 5 കോടി വീതം അനുവദിച്ചു

തിരുവനന്തപുരം: ജില്ലകളില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനായി ഓരോ ജില്ലയ്ക്കും ചീഫ് സെക്രട്ടറി അഞ്ച് കോടി വീതം അനുവദിച്ചു. സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് തുക അനുവദിച്ചത്. ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് ജില്ലാ കലക്ടര്‍മാര്‍ക്ക് തുക അനുവദിച്ചത്. കോവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് എത്തുന്നതിന് 48 മണിക്കൂര്‍ മുമ്പ് എടുത്ത പരിശോധന ഫലമാണ് വേണ്ടത്. എന്നാല്‍, സംസ്ഥാനത്ത് എത്തിയ ഉടനെയാണ് […]

തിരുവനന്തപുരം: ജില്ലകളില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനായി ഓരോ ജില്ലയ്ക്കും ചീഫ് സെക്രട്ടറി അഞ്ച് കോടി വീതം അനുവദിച്ചു. സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് തുക അനുവദിച്ചത്. ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് ജില്ലാ കലക്ടര്‍മാര്‍ക്ക് തുക അനുവദിച്ചത്.

കോവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് എത്തുന്നതിന് 48 മണിക്കൂര്‍ മുമ്പ് എടുത്ത പരിശോധന ഫലമാണ് വേണ്ടത്. എന്നാല്‍, സംസ്ഥാനത്ത് എത്തിയ ഉടനെയാണ് പരിശോധന നടത്തുന്നതെങ്കില്‍ ഫലം വരുന്നതു വരെ നിര്‍ബന്ധമായും ക്വാറന്റീനില്‍ ഇരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും നിര്‍ദേശം ബാധകമാണ്.

Related Articles
Next Story
Share it