അഡ്വ. സി.കെ ശ്രീധരന്റെ നീക്കം ശ്രദ്ധിച്ച് രാഷ്ട്രീയ കേരളം; പുസ്തക പ്രകാശനം മുഖ്യമന്ത്രി ബുധനാഴ്ച നിര്‍വഹിക്കും

കാസര്‍കോട്: പ്രമുഖ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനും ഡി.സി.സി മുന്‍ പ്രസിഡണ്ടുമായ അഡ്വ. സി.കെ ശ്രീധരന്റെ രാഷ്ട്രീയ നീക്കം കൗതുകത്തോടെ ശ്രദ്ധിച്ച് രാഷ്ട്രീയ കേരളം. തന്റെ ആത്മകഥാ പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതോടെയാണ് സി.കെ. ശ്രീധരന്റെ നീക്കങ്ങള്‍ രാഷ്ട്രീയ കേരളം ശ്രദ്ധിക്കുന്നത്. പുസ്തക പ്രകാശനത്തിന് മുഖ്യമന്ത്രി നാളെ കാഞ്ഞങ്ങാട്ടെത്തുന്നുണ്ട്. മുഖ്യമന്ത്രിക്ക് മറ്റു പരിപാടികളൊന്നും നാളെ ജില്ലയിലില്ല. കോണ്‍ഗ്രസ് നേതാവിന്റെ പുസ്തക പ്രകാശനത്തിന് മാത്രമായി മുഖ്യമന്ത്രി എത്തുന്നത് എല്ലാവരും ഒരുപോലെ ശ്രദ്ധിക്കുന്നുണ്ട്.'ജീവിതം, നിയമനം, […]

കാസര്‍കോട്: പ്രമുഖ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനും ഡി.സി.സി മുന്‍ പ്രസിഡണ്ടുമായ അഡ്വ. സി.കെ ശ്രീധരന്റെ രാഷ്ട്രീയ നീക്കം കൗതുകത്തോടെ ശ്രദ്ധിച്ച് രാഷ്ട്രീയ കേരളം. തന്റെ ആത്മകഥാ പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതോടെയാണ് സി.കെ. ശ്രീധരന്റെ നീക്കങ്ങള്‍ രാഷ്ട്രീയ കേരളം ശ്രദ്ധിക്കുന്നത്. പുസ്തക പ്രകാശനത്തിന് മുഖ്യമന്ത്രി നാളെ കാഞ്ഞങ്ങാട്ടെത്തുന്നുണ്ട്. മുഖ്യമന്ത്രിക്ക് മറ്റു പരിപാടികളൊന്നും നാളെ ജില്ലയിലില്ല. കോണ്‍ഗ്രസ് നേതാവിന്റെ പുസ്തക പ്രകാശനത്തിന് മാത്രമായി മുഖ്യമന്ത്രി എത്തുന്നത് എല്ലാവരും ഒരുപോലെ ശ്രദ്ധിക്കുന്നുണ്ട്.
'ജീവിതം, നിയമനം, നിലപാടുകള്‍' എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രകാശനം നാളെ വൈകിട്ട് 4.30ന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളിനു സമീപത്തെ ഹെറിറ്റേജ് സ്‌ക്വയറിലാണ് നടക്കുക. 60 വര്‍ഷത്തെ അനുഭവമാണ് പുസ്തകത്തിലുള്ളത്. മുന്‍മന്ത്രി ഡോ. എം.കെ മുനീര്‍ അധ്യക്ഷത വഹിക്കും. അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാല കൃഷ്ണക്കുറുപ്പ് പുസ്തകം ഏറ്റുവാങ്ങും. ജസ്റ്റിസ് എന്‍.കെ ബാലകൃഷ്ണന്‍ ആദര ഭാഷണം നടത്തും. താഹ മാടായി പുസ്തക ആസ്വാദനവും കെ. വേണുഗോപാലന്‍ നമ്പ്യാര്‍ ഉപഹാര സമര്‍പ്പണവും നിര്‍വഹിക്കും.
തന്റെ പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതില്‍ ആര്‍ക്കെങ്കിലും കൗതുകം തോന്നുണ്ടെങ്കില്‍ അത് സ്വാഭാവികം മാത്രമാണെന്ന് ഒരു അഭിമുഖത്തില്‍ സി.കെ. ശ്രീധരന്‍ പറഞ്ഞു. പുസ്തകത്തിന്റെ പേരിലുള്ള സി.കെ. ശ്രീധരന്റെ നീക്കങ്ങളില്‍ കോണ്‍ഗ്രസിലെ ചില നേതാക്കളിലെങ്കിലും ആശങ്ക ഇല്ലാതില്ല.

Related Articles
Next Story
Share it