ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടിവരുമെന്ന് മുഖ്യമന്ത്രി

കൊല്ലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടേണ്ടിവരുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇതുപോലെ എന്തും വിളിച്ചുപറയുന്ന മാനസികാവസ്ഥയിലുള്ള ഒരാളെ ഉള്‍ക്കൊള്ളാന്‍ ആര്‍ക്ക് കഴിയുമെന്ന് ചോദിച്ചു. ഔദ്യോഗിക പദവിയിലിരിക്കുന്ന ആള്‍ പ്രതിഷേധക്കാര്‍ക്കു നേരെ പാഞ്ഞടുക്കുന്ന സ്ഥിതി രാജ്യത്തിന്റെ ചരിത്രത്തില്ലാത്തതാണെന്നും അതാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊട്ടാരക്കരയില്‍ നവകേരള സദസിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.എന്തെല്ലാം കഠിന പദങ്ങളാണ് അദ്ദേഹം […]

കൊല്ലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടേണ്ടിവരുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇതുപോലെ എന്തും വിളിച്ചുപറയുന്ന മാനസികാവസ്ഥയിലുള്ള ഒരാളെ ഉള്‍ക്കൊള്ളാന്‍ ആര്‍ക്ക് കഴിയുമെന്ന് ചോദിച്ചു. ഔദ്യോഗിക പദവിയിലിരിക്കുന്ന ആള്‍ പ്രതിഷേധക്കാര്‍ക്കു നേരെ പാഞ്ഞടുക്കുന്ന സ്ഥിതി രാജ്യത്തിന്റെ ചരിത്രത്തില്ലാത്തതാണെന്നും അതാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊട്ടാരക്കരയില്‍ നവകേരള സദസിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എന്തെല്ലാം കഠിന പദങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. എന്തും വിളിച്ചു പറയുന്ന മാനസിക അവസ്ഥയിലേക്ക് അദ്ദേഹം എത്തി. ബ്ലഡി കണ്ണൂര്‍ എന്ന പ്രയോഗത്തിലൂടെ ഒരു നാടിനെ തന്നെ ആക്ഷേപിക്കുകയാണ്. പ്രകോപനപരമായ അവസ്ഥ സൃഷ്ടിക്കുകയാണ്. എസ്.എഫ്.ഐ ബാനറിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്നതിന് എന്ത് തെളിവാണുളളത്. നാട് കുഴപ്പത്തിലാണെന്ന പ്രതീതി ഉണ്ടാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
തന്റെ ഗണ്‍മാന്‍ പ്രതിഷേധക്കാരെ തല്ലുന്നത് താന്‍ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോദ്യങ്ങള്‍ക്കെല്ലാം ഞാന്‍ ഉത്തരം പറയുന്നില്ലെന്ന തെറ്റായ ചിത്രീകരണം വേണ്ടെന്ന പ്രസ്താവനയോടെ, ചോദ്യോത്തരത്തിലേക്ക് കടന്നാണ് ഇന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം ആരംഭിച്ചത്.

Related Articles
Next Story
Share it