പൗരത്വ, ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം അറിയിച്ചു

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം, ശബരിമല യുവതീ പ്രവേശനത്തിനെതിരായ സമരം എന്നിവയുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്ന് മുഖ്യമ്രന്തി. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം രേഖാമൂലം അറിയിച്ചത്. രജിസ്റ്റര്‍ ചെയ്ത കേസുകളിലെ നിലവിലെ സ്ഥിതിയും സ്വഭാവവും ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പി.ടി.എ. റഹീം എം.എല്‍.എയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്ന കാര്യം മുഖ്യമന്ത്രി സഭയെ അറിയിച്ചത്. രണ്ട് പ്രതിഷേധങ്ങളുമായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ […]

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം, ശബരിമല യുവതീ പ്രവേശനത്തിനെതിരായ സമരം എന്നിവയുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്ന് മുഖ്യമ്രന്തി. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം രേഖാമൂലം അറിയിച്ചത്. രജിസ്റ്റര്‍ ചെയ്ത കേസുകളിലെ നിലവിലെ സ്ഥിതിയും സ്വഭാവവും ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പി.ടി.എ. റഹീം എം.എല്‍.എയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്ന കാര്യം മുഖ്യമന്ത്രി സഭയെ അറിയിച്ചത്. രണ്ട് പ്രതിഷേധങ്ങളുമായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇതൊന്നും പിന്‍വലിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത്.

കേസുകളിലെ നിലവിലെ സ്ഥിതിയും സ്വഭാവവും പരിശോധിക്കാന്‍ തിരുവനന്തപുരം റേഞ്ചിന്റെ ചുമതലയുള്ള ഐ.ജിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ചതായും അദ്ദേഹം അറിയിച്ചു. ശബരിമല വിഷയത്തില്‍ സംസ്ഥാനത്തൊട്ടാകെ 2636 കേസുകളും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ 836 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് വിവരം.

Related Articles
Next Story
Share it