കാസര്‍കോട്: നവീകരിച്ച കാസര്‍കോട് പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു.
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, പി. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി., എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ., നഗരസഭ ചെയര്മാന് ചെയര്മാന് അഡ്വ. വി.എം മുനീര്‍, മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലകൃഷ്ണന്, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സമീറ, നഗരസഭ കൗണ്‍സിലര്‍ വീണാ കുമാരി, കാസര്‍കോട് ജില്ലാ പൊലീസ് ചീഫ് രാജീവ് പി.ബി, കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്, കാസര്‍കോട് സി.ഐ പി. അജിത് കുമാര്‍, എസ്.ഐ വിഷ്ണുപ്രസാദ്, മഹേഷ് പി.പി, പ്രദീപന് ഇ.വി തുടങ്ങിയവര്‍ സംബന്ധിച്ചു.ഉദ്ഘാടനത്തിന്റെ ഭാഗമായി കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്മാര്ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഓണ്‍ലൈന്‍ കലാമത്സരങ്ങളും കാസര്‍കോട് പൊലീസ് സ്റ്റേഷന് പരിധിയില്‍ പെടുന്ന പൊതുജനങ്ങള്‍ക്കായി ‘പൊലീസും ജനങ്ങളും’ എന്ന വിഷയത്തില്‍ പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. രചനകള്‍ 30ന് വൈകിട്ട് ആറു മണിക്ക് മുമ്പ് സ്റ്റേഷനില്‍ എത്തിക്കേണ്ടതാണ്.